കേരള ബാങ്ക്: തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ 15 സബ് കമ്മിറ്റികള്‍
തൊടുപുഴ: കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം ലഭ്യമായതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ 15 സബ് കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്ന് ദ്വിതല സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ പരിഹരിക്കാനാണ് 14 ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍മാരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ രൂപീകരിച്ചത്. ഓരോ സബ് കമ്മിറ്റിയുടേയും ചുമതലകളും ഘടനയും വ്യക്തമാക്കി വിശദമായ ഉത്തരവ് സഹകരണ വകുപ്പ് അഡി. സെക്രട്ടറി പി.എസ് രാജേഷ് ചൊവ്വാഴ്ച പുറത്തിറക്കി. ഓരോ സബ് കമ്മറ്റിയിലും ചെയര്‍മാനും രണ്ടംഗങ്ങളുമാണ് ഉള്ളത്. ചുമതലപ്പെടുത്തിയ വിഷയത്തില്‍ വിശദമായ പഠനം നടത്തി അന്തിമ റിപ്പോര്‍ട്ട് നവംബര്‍ 9 ന് മുന്‍പായി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍മാനും സഹകരണ സംഘം രജിസ്ട്രാര്‍, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയരക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് എല്ലാ സബ് കമ്മിറ്റികളുടേയും മേല്‍നോട്ടവും നിയന്ത്രണവും വഹിക്കുന്നത്.
പ്രാഥമിക സഹകരണ ബാങ്കുകളുടെ സംയോജനം, ബാങ്കിങ് ഇതര ആസ്തി, ബാലന്‍സ് ഷീറ്റ് സംയോജനവും അക്കൗണ്ടിങും, ബ്രാന്റ് ബില്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ്, ട്രെയ്‌നിങ് ആന്‍ഡ് കപ്പാസിറ്റി ബില്‍ഡിങ്, എന്‍.പി.എ റിവ്യൂ, റിക്കവറി ആന്‍ഡ് മാനേജ്‌മെന്റ്, ജീവനക്കാരുടെ കേഡര്‍ സംയോജനം, കോടതിക്കേസുകള്‍ തീര്‍പ്പാക്കല്‍ തുടങ്ങിയവയ്ക്കായാണ് സബ് കമ്മിറ്റികള്‍ രൂപീകരിച്ചത്.
സഹകരണ സംഘം രജിസ്ട്രാര്‍, ടാസ്‌ക് ഫോഴ്‌സ്, വിവിധ ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് രേഖകളും മറ്റും ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് അതത് ജില്ലാ സഹകരണ ബാങ്കുകളാണ് വഹിക്കേണ്ടത്. കമ്മിറ്റിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച കഴിയുമ്പോള്‍ സഹകരണ വകുപ്പ് സെക്രട്ടറി വിലയിരുത്തുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."