HOME
DETAILS

നെല്‍കൃഷിവികസനം: 293.63 ലക്ഷത്തിന്റെ പദ്ധതികള്‍

  
backup
June 06, 2017 | 10:12 PM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-293-63-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d

 


കല്‍പ്പറ്റ: നെല്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പ് നെല്‍കൃഷി പ്രോത്സാഹനത്തിനായി ഈ വര്‍ഷം ജില്ലയില്‍ 294.63 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു.
ജില്ലയില്‍ 9000 ഹെക്ടര്‍ സ്ഥലത്ത് സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഹെക്ടറിന് 1500 രൂപ വീതം 135 ലക്ഷം രൂപ ധനസഹായം നല്‍കും. പാടശേഖരാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഫാമിങ് നടത്തുന്ന കര്‍ഷകര്‍ക്ക് ഉല്‍പ്പാദനോപാധികള്‍ക്കായിട്ടാണ് ധനസഹായം അനുവദിക്കുന്നത്.
സവിശേഷ വിത്തിനങ്ങളുടെ പ്രോത്സാഹനത്തിനായി ഹെക്ടറിന് പതിനായിരം രൂപ തോതില്‍ ധനസഹായം അനുവദിക്കും.
ഞവര നെല്‍കൃഷി അഞ്ച് ഹെക്ടര്‍, ഗന്ധകശാല, ജീരകശാല 600 ഹെക്ടറിലും കൃഷി ചെയ്യുന്നതിനായി 60.50 ലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്.
പാടശേഖര സമിതികള്‍ക്ക് ഗ്രൂപ്പ് ഫാങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ആയി ഹെക്ടറിന് 360 രൂപ തോതില്‍ 4233 ഹെക്ടര്‍ സ്ഥലത്തേക്ക് 15.24 ലക്ഷം രൂപ ധനസഹായം അനുവദിക്കും.
50 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി വികസനത്തിനായി ഹെക്ടറൊന്നിന് 13600 രൂപ തോതില്‍ ഏഴു ലക്ഷം രൂപ അനുവദിക്കും. തരിശുനില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 120 ഹെക്ടര്‍ സ്ഥലത്തേക്ക് ഹെക്ടറിന് 30000 രൂപ തോതില്‍ 36 ലക്ഷം രൂപ അനുവദിക്കും.
തരിശുനിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ മുതലായവക്ക് ഹെക്ടറിന് 25000 രൂപ വീതവും സ്ഥലമുടമക്ക് ഹെക്ടറിന് 5000 രൂപയും അനുവദിക്കും.
കഴിഞ്ഞ വര്‍ഷം തരിശുനിലകൃഷി ചെയ്ത 127 ഹെക്ടര്‍ സ്ഥലത്ത് ഈ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്ടറിന് 7000 രൂപ തോതില്‍ 8.89 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജലസേചനം ലഭ്യമായ ഒരുവിള മാത്രം കൃഷി ചെയ്തിരുന്ന 80 ഹെക്ടര്‍ സ്ഥലം രണ്ടാംവിളകൂടി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 10000 രൂപ തോതില്‍ എട്ടു ലക്ഷം രൂപ ധനസഹായം അനുവദിക്കും. നഗരങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതിയടിസ്ഥാനത്തില്‍ നെല്‍കൃഷി ചെയ്യുന്നതിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഈ പദ്ധതികള്‍ ജില്ലയിലെ 26 കൃഷിഭവനുകളിലൂടെ കര്‍ഷകരുടെ പങ്കാളിത്തതോടെ നടപ്പാക്കാനാണ് തീരുമാനം.
വിവരങ്ങള്‍ക്കും ധനസഹായത്തിനുമായി കര്‍ഷകര്‍ പ്രദേശത്തെ കൃഷിഭവനുകളുമായി ബന്ധപ്പെടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a month ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a month ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a month ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a month ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a month ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  a month ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  a month ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  a month ago
No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  a month ago