വെള്ളച്ചാട്ടത്തില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
തളിപ്പറമ്പ് (കണ്ണൂര്‍): കുടിയാന്‍മല ഏഴരകുണ്ട് വെള്ളച്ചാട്ടത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥികളായ മന്ന ഹീറോ ഷോറൂമിനു സമീപത്തെ സെയ്ദാറകത്ത് മുഹമ്മദ്(17), കായക്കൂല്‍ ഹൗസില്‍ അബ്ദുല്ല(17) എന്നിവരാണ് മരിച്ചത്. അവധിദിനം ആഘോഷിക്കാന്‍ എത്തിയ സംഘത്തില്‍പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. അബൂദബിയില്‍ ജോലിചെയ്യുന്ന അബ്ദുല്‍റൗഫിന്റെയും സമീറയുടെയും മകനാണ് അബ്ദുല്ല. സഹോദരങ്ങള്‍: ഷാന(കുവൈത്ത്), റഷ(കേയീ സാഹിബ് ട്രെയിനിങ് കോളജ് വിദ്യാര്‍ഥിനി).
ഭാരത് ബേക്കറി ഉടമ അറഫാ വില്ലയിലെ കെ.പി യൂനുസ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് മുഹമ്മദ്. സഹോദരങ്ങള്‍: ഫഹീമ, അറഫ. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു തളിപ്പറമ്പ് വലിയ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."