HOME
DETAILS

കശ്മിര്‍: ഇന്ത്യയുമായി യുദ്ധമുണ്ടാവരുതെന്ന് ട്രംപ്

  
backup
August 20 2019 | 22:08 PM

kashmir-should-not-be-the-topic-war-says-trump767096-2

 

 


വാഷിങ്ടണ്‍: കശ്മിര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടാവരുതെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ആവശ്യപ്പെട്ടു. കശ്മിരിന്റെ പ്രത്യേക അധികാരം ഇന്ത്യ എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ട്രംപിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി 30 മിനുട്ട് കശ്മിര്‍ വിഷയത്തെ കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ട്രംപ് ഇമ്രാന്‍ഖാനെ വിളിച്ചത്. കശ്മിരിലെ സ്ഥിതിഗതികള്‍ അങ്ങേയറ്റം സങ്കീര്‍ണമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
തന്റെ അടുത്ത സുഹൃത്തുക്കളായ മോദിയോടും ഇമ്രാന്‍ഖാനോടും വ്യാപാരം, തന്ത്രപ്രധാന പങ്കാളിത്തം തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചു. പ്രത്യേകിച്ച് കശ്മിരിലെ സംഘര്‍ഷം കുറച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളോടും പറഞ്ഞു. സാഹചര്യം അങ്ങേയറ്റം ഗുരുതരമാണ്. പക്ഷേ നല്ല സംഭാഷണമായിരുന്നു- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇമ്രാനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയിലൂടെ കശ്മിര്‍ പ്രശ്‌നത്തിനു പരിഹാരം കാണാനും ട്രംപ് നിര്‍ദേശിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. നേരത്തെ കശ്മിരില്‍ യു.എസും യു.എന്നും മധ്യസ്ഥതവഹിക്കണമെന്ന് ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഭീകരപ്രവര്‍ത്തനവും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും നിര്‍ത്തിയാലേ പാകിസ്താനുമായി ചര്‍ച്ചയ്ക്കുള്ളൂവെന്ന് മോദി ട്രംപുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കി. ഇന്ത്യയെ വ്യാപാര മുന്‍ഗണനാപട്ടികയില്‍നിന്ന് യു.എസ് ഒഴിവാക്കിയത് പുനഃപരിശോധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസം മോദിയുടെ ഹിന്ദു മേധാവിത്വമുള്ള ഫാസിസ്റ്റ് വംശീയവാദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ ആണവായുധം സുരക്ഷിതമാണോ എന്നു ലോകരാജ്യങ്ങള്‍ ചിന്തിക്കണമെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതാണ് പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ ട്രംപ് അദ്ദേഹത്തോടു പറയാന്‍ കാരണമെന്നു കരുതുന്നു.
പാകിസ്താനുമായി അടുത്ത ബന്ധമുള്ള സഊദി പോലും കശ്മിര്‍ വിഷയത്തില്‍ അവരുടെ പക്ഷം ചേര്‍ന്നില്ല എന്നതു ശ്രദ്ധേയമാണ്. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി സഊദിയിലെ എണ്ണഭീമന്‍ സഊദി അരോംകോ 1,500 കോടി ഡോളറിന്റെ ഇടപാട് നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ സുദൃഢമാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. യു.എ.ഇ മോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിക്കുന്നുണ്ട്. കശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago