HOME
DETAILS

പ്രതിസന്ധി പരിഹരിക്കാന്‍ 'അമ്മ' ഭാരവാഹികളുടെ യോഗം നാളെ ചേര്‍ന്നേക്കും

  
backup
October 18 2018 | 02:10 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d



കൊച്ചി: വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു.സി.സി) നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംഘടനാ ഭാരവാഹികളുടെ യോഗം നാളെ കൊച്ചിയില്‍ ചേര്‍ന്നേക്കും.
യോഗം ചേരുന്നത് സംബന്ധിച്ച് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ മറ്റു ഭാരവാഹികളോട് അഭിപ്രായം തേടിയതായാണ് സൂചന. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കഴിഞ്ഞദിവസം അംഗങ്ങള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംഘടന ഒറ്റക്കെട്ടാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് തിരക്കിട്ട ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ നാളെ തന്നെ യോഗം ചേരാനാണ് തീരുമാനം. അതേസമയം ഭാരവാഹികളില്‍ എട്ടോളംപേര്‍ സ്ഥലത്തുണ്ടാവില്ലെന്ന് അറിയിച്ചതിനാല്‍ യോഗം സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.
സംഘടനയില്‍ ചേരിതിരിവില്ലെന്നും പരസ്പരം ചര്‍ച്ച ചെയ്ത് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പറയേണ്ടിടത്ത് കാര്യങ്ങള്‍ പറയാതെ മറ്റിടങ്ങളില്‍ പോയി വിശദീകരിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മീ റ്റു കാംപയിന്‍ മലയാള സിനിമാ രംഗത്തേക്ക് വ്യാപിച്ചതും സംഘടനക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. സിനിമയില്‍ വനിതകള്‍ക്ക് സുരക്ഷിതത്വം ഉറപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി പോരാട്ടം തുടരുമെന്നുമായിരുന്നു ഡബ്ല്യു.സി.സിയുടെ പ്രഖ്യാപനം.
ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ മലയാള സിനിമാ രംഗത്ത് നടന്നുകെണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
മീ റ്റു കാംപയിന് ശക്തമായ പിന്തുണയുമായി അന്യഭാഷാ സിനിമാ രംഗം നിലകൊള്ളുമ്പോള്‍ വെളിപ്പെടുത്തലുകളില്‍ എന്ത് നിലപാട് എടുക്കുമെന്നതും താര സംഘടനക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
ദിലീപ് സമര്‍പ്പിച്ച രാജി, രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നത്, ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനം, സിദ്ദീഖ്, ജഗദീഷ്, കെ.പി.എ.സി ലളിത, ബാബുരാജ് തുടങ്ങിയവരുടെ പരസ്യ പ്രസ്താവനകളും നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാന്‍ സമിതി വേണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ച സാഹചര്യത്തിലാണ് ഭാരവാഹികളുടെ യോഗം നടക്കുന്നതെന്നതും ശ്രദ്ധയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago