നേന്ത്രപ്പഴത്തിന് വില കുതിച്ചുയരുന്നു; കിലോക്ക് 80 രൂപയായി
കൊളത്തൂര്‍ : നേന്ത്രപ്പഴത്തിനു വിപണിയില്‍ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം ഒരു കിലോ നേന്ത്രപ്പഴത്തിന്റെ വില 70 രൂപയായിരുന്നു. ഇപ്പോഴത് 80 രൂപയിലെത്തിയിരിക്കുകയാണ്. ഒരു മാസം മുമ്പു 55 തൊട്ട് 65 വരെയായിരുന്നു വില. ഈ സ്ഥിതി തുടര്‍ന്നാല്‍ വില നൂറിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. മറ്റു വാഴപ്പഴങ്ങളുടെ വിലയും കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. ഞാലിപ്പൂവന് വാഴപ്പഴത്തിന്റെ വില 60 രൂപയില്‍ നിന്ന് 70 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ മൈസൂര്‍ പൂവന്റെ വില 50 മുതല്‍ 55 വരെയെത്തി. ആപ്പിള്‍, മുന്തിരി, സപ്പോട്ട, സബര്‍ജല്ലി, ഓറഞ്ച്, മുസംബി തുടങ്ങിയ പഴവര്‍ഗങ്ങളുടെ വിലയും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്ത് നേന്ത്രവാഴകൃഷി ഗണ്യമായി കുറഞ്ഞതാണു നേന്ത്രപ്പഴത്തിന് വില കൂടാന്‍ കാരണം. തമിഴ്നാട്ടിലെ മേട്ടുപാളയത്തു നിന്നും മറ്റുമുള്ള നേന്ത്രപ്പഴ വരവു ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വേനല്കാലങ്ങളിലെ കൊടും വരള്‍ച്ചയും മഴക്കാലത്തെ കെടുതികളുമാണ് ജില്ലയിലെ നേന്ത്ര വാഴ കൃഷിയെ ബാധിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."