പത്താനാപുരത്ത് സി.പി.എം സി.പി.ഐ സംഘര്‍ഷം: കണ്ടാലറിയാവുന്ന അന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൊല്ലം: സി.പി.എം സി.പി.ഐ പോര് രൂക്ഷമായ പത്തനാപുരത്ത് ഇരുവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ തെരുവുയുദ്ധമായി. ചിതറിയോടിയവര് പൊലിസ് വാഹനങ്ങള്‍ക്കുനേരെ കല്ലെറിയുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളേയും കടകളേയും അക്രമികള്‍ വെറതെവിട്ടില്ല. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറ് സി.പി.ഐ പ്രവര്‍ത്തകരും ഉള്‍പ്പെടും.
എന്നാല്‍ പൊലിസ് വാഹനങ്ങള്‍ തകര്‍ത്തതും കല്ലെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ടാലറിയാവുന്ന അന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് മീന്‍ ചന്തയില്‍ സി.പി.എം സി.പി.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തുടര്‍ന്നാണ് കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."