HOME
DETAILS

ക്രീമിയയില്‍ കോളജില്‍ ബോംബ് സ്‌ഫോടനം; 18 പേര്‍ കൊല്ലപ്പെട്ടു 50ല്‍ അധികം പേര്‍ക്ക് പരുക്ക്

  
backup
October 18 2018 | 02:10 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b


മോസ്‌കോ: ക്രീമിയയില്‍ കോളജിലുണ്ടായ സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഉക്രൈനില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത പ്രദേശമായ ക്രീമിയയിലെ ക്രച്ച് നഗരത്തിലെ ടെക്‌നിക്കല്‍ കോളജിലാണ് സ്‌ഫോടനമുണ്ടായത്.
ആക്രമണത്തിന് പിന്നില്‍ വിദ്യാര്‍ഥിയാണെന്ന് റഷ്യയെ പിന്തുണക്കുന്ന ക്രീമിയന്‍ നേതാവായ സെര്‍ജി അക്ഷോനോവ് പറഞ്ഞു. ഗ്യാസ് പെട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും മനപ്പൂര്‍വമുള്ള പ്രവര്‍ത്തിയാണിതെന്നും റഷ്യന്‍ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണെന്ന് പ്രദേശിക വൃത്തങ്ങള്‍ അറിയിച്ചു.
പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കാനുള്ള നടപടികള്‍ തുടരുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷിയോഗോ പറഞ്ഞു. എല്ലായിടത്തും വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളാണെന്നും ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും നാട്ടുകാരനായ ഗ്രബ്ബനോക്കാവ ക്രീമിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ഫോടനം പത്ത് മിനുറ്റോളം നീണ്ടു. എല്ലാ ഹാളുകളിലും സ്‌ഫോടനമുണ്ടായി. കോളജിന് ചുറ്റഭാഗത്തും സ്‌ഫോടനവസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
അക്രമങ്ങള്‍ കാണുന്നവരെയൊക്കെ വെടിവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കോളജിലേക്ക് പുറത്തുള്ള അക്രമികള്‍ പ്രവേശിച്ചോയെന്ന് കാര്യം വ്യക്തമല്ലെന്ന് കോളജ് ഡയരക്ടര്‍ അറിയിച്ചു. എന്നാല്‍ പുറത്തുള്ള സായുധരായി അക്രമികള്‍ കോളജില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ക്രീമിയയെ 2014ല്‍ ആണ് റഷ്യ തങ്ങളുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago