
രാജമാണിക്യം റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളി; കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം: വന്‍കിട കൈയേറ്റം ഒഴിപ്പിക്കല്‍ തടയിടാന്‍ നിയമവകുപ്പിന്റെ കള്ളക്കളി. ടാറ്റ, ഹാരിസണ്‍ കമ്പനികളുടെ കൈവശമുള്ള ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നിയമവകുപ്പ് തള്ളി.
ഇവരുടെ കൈവശമുള്ള ഭൂമി നിയമവിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവച്ചിരിക്കുന്നതാണെന്നുമാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച സമാന്തര റിപ്പോര്‍ട്ടിലുള്ളത്. രാജമാണിക്യം റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ സാധ്യമല്ല. റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധവും സുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്നും നിയമവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചുലക്ഷം ഏക്കര്‍ തോട്ട ഭൂമിയാണ് ടാറ്റയുടെയും ഹാരിസണിന്റെയും കൈവശമുള്ളത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സ്‌പെഷല്‍ ഓഫിസറായിരുന്ന രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. തോട്ടം ഭൂമികളുടെ എല്ലാ രേഖകളും നിയമവശങ്ങളും പരിശോധിച്ചാണ് രാജമാണിക്യം റിപ്പോര്‍ട്ട് തയാറാക്കിയത്. 2016 ഏപ്രില്‍ നാലിനും സെപ്റ്റംബര്‍ 24നുമായി രണ്ടു റിപ്പോര്‍ട്ടുകളാണ് രാജമാണിക്യം സര്‍ക്കാരിനു നല്‍കിയത്.
ഇതേത്തുടര്‍ന്ന് നിയമവശങ്ങള്‍ പരിശോധിക്കാനായി 2016 ഒക്‌ടോബറിലാണ് റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറിയത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 4ന് രാജമാണിക്യം റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.
കാലങ്ങളായി കൈവശംവച്ച് അനുഭവിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം അവകാശപ്പെടാമെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും വ്യവസ്ഥകളും ചട്ടങ്ങളും തയാറാക്കാന്‍ ഒരു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, കലക്ടര്‍, റവന്യൂ, സര്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നും ഇവര്‍ കണ്ടെത്തുന്ന കൈയേറ്റം ഒഴിപ്പിക്കാനുള്ള അധികാരം പ്രത്യേക കോടതിക്ക് നല്‍കണമെന്നും നിയമവകുപ്പിന്റെ ശുപാര്‍ശയിലുണ്ട്. കമ്പനികളുടെ കൈവശമുള്ള ഭൂമി അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞതു മാത്രമാണെന്നും നിയമവകുപ്പ് വ്യക്തമാക്കുന്നു.
തോട്ടം ഭൂമി തിരിച്ചുപിടിക്കാന്‍ കമ്മിഷനെ നിയമിക്കണം. കൂടാതെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഭൂമി ഏറ്റെടുക്കലിനായി രൂപംകൊടുത്ത 1999ലെ സുമിത എന്‍. മേനോന്‍ റിപ്പോര്‍ട്ട്, 2005ലെ നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, 2010ലെ ഡി. സജിത് ബാബു റിപ്പോര്‍ട്ട്, രാജമാണിക്യം റിപ്പോര്‍ട്ട് എന്നിവയിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് പുതുതായി അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ നിയമവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
തോട്ടംഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും അക്കമിട്ട് നിരത്തിയാണ് രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, കേരള ഭൂസംരക്ഷണ നിയമം 1957, കേരള ഭൂപരിഷ്‌കരണ നിയമം 1963 ആന്‍ഡ് 1969, ടാറ്റ ഭൂമി ഏറ്റെടുക്കല്‍ (ഭേദഗതി) നിയമം 1971, ഫെറ നിയമം 1947 ആന്‍ഡ് 1973, ഇന്ത്യന്‍ കമ്പനി ആക്ട്‌സ് 1956, ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം 1955 തുടങ്ങിയ നിയമങ്ങളുടെയും നിവേദിത പി. ഹരന്‍, ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങി ആറോളം റിപ്പോര്‍ട്ടുകളുടെയും സുപ്രിംകോടതി, ഹൈക്കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന ഭൂമി അനധികൃതമായി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണെന്ന് രാജമാണിക്യം വ്യക്തമാക്കുന്നത്.
ഏതൊക്കെ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണോ നടപടി സ്വീകരിക്കാന്‍ രാജമാണിക്യം ആവശ്യപ്പെട്ടത് അവയെല്ലാം അപര്യാപ്തമാണെന്ന കണ്ടെത്തലാണ് നിയമസെക്രട്ടറിയുടേത്.
ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധിയെപ്പോലും ലംഘിക്കുന്നതാണ് നിയമവകുപ്പിന്റെ നീക്കം. ടാറ്റയുടെത് അനധികൃത കൈയേറ്റമാണെന്നത് കോടതി കണ്ടെത്തിയതിനുപിന്നാലെ ഒന്‍പത് വിജിലന്‍സ് കേസുകള്‍ അവര്‍ക്കെതിരേയെടുത്തിരുന്നു.
വിദേശനാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യന്‍ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികള്‍ കൈവശംവച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, നിയമ വകുപ്പിന്റെയും രാജമാണിക്യത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി സി.കെ പത്മാകരനെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 9 minutes ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 41 minutes ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 43 minutes ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• an hour ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• an hour ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• an hour ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 2 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 2 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 2 hours ago
ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
uae
• 3 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 3 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 3 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 3 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 3 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 4 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 4 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 4 hours ago
സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 4 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 3 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 4 hours ago
ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി
Kerala
• 4 hours ago