വഖ്ഫ് ബോര്‍ഡ് റമദാന്‍ സംഗമം നടത്തി
കോഴിക്കോട്: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. നമ്മുടെ നാട് ആര്‍ജിച്ച വൈവിധ്യങ്ങളായ സംസ്‌കാരങ്ങള്‍ ജാഗ്രതയോടെ നിലനിര്‍ത്തുന്നതിനും പൊതു മണ്ഡലത്തെ അപകടപ്പെടുത്തുന്ന പ്രവണതകള്‍ തിരിച്ചറിഞ്ഞ് മൂല്യാധിഷ്ഠിതമായ മാനവ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പരിശ്രമിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു.
സംഗമത്തില്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.ഷാനവാസ് എം.പി, എം.സി മായിന്‍ഹാജി, അഡ്വ.പി.വി സൈനുദ്ദീന്‍, ടി.പി അബ്ദുള്ളക്കോയ മദനി, അഡ്വ.എം ഷറഫുദ്ദീന്‍, അഡ്വ.എം ഫാത്തിമ റോസ്‌ന,പി.ടി.എ റഹീം.എം.എല്‍.എ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വെ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എന്‍. അലി അബ്ദുല്ല, പ്രൊഫ.എ.കെ അബ്ദുല്‍ഹമീദ്, പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി, ഒ. അബ്ദുറഹിമാന്‍, അബ്ദുറഹിമാന്‍ പാലത്ത്, അഡ്വ.പി.എം ഹനീഫ്, കെ.സി അബു, അഡ്വ.നൂര്‍ബീനാ റഷീദ്, സി.ടി സക്കീര്‍ ഹുസൈന്‍, ടി.കെ പരീക്കുട്ടിഹാജി, അഡ്വ.കെ ആലിക്കോയ, അഡ്വ.മൂസ്സ കിഴിശ്ശേരി, പി.മാമുക്കോയഹാജി, പി.വി ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം.കെ സാദിഖ് സ്വാഗതവും ഡിവിഷനല്‍ ഓഫിസര്‍ യു.അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."