സ്വകാര്യ വ്യക്തിയുടെ മരമില്ല് എ.ഐ.വൈ.എഫ് കൈയേറി
മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ മരമില്ല് കയ്യേറിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഗേയ്റ്റ് പൂട്ടി കൊടിനാട്ടിയതായി പരാതി.
മുല്ലശ്ശേരി സ്വദേശി നടുവില്‍ പുരയ്ക്കല്‍ അഡ്വ. ബേബി രഞ്ജിത്തിന്റെ മില്ലാണ് കയ്യേറിയത്. രണ്ടേക്കറയോളം സ്ഥലത്താണ് മില്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ഈ സ്ഥലത്ത് നിന്ന് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി സി.പി.ഐക്ക് നല്‍കിയിരുന്നു. ഈ സ്ഥലത്ത് ബില്‍ഡിഗ് പണിതാണ് സി.പി.ഐയുടെ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള നേതാക്കളാണ് തന്റെ മരമില്ല പൂട്ടിയതെന്നും സി.പി.ഐയുടെ ഓഫിസ്പൂട്ടാന്‍ ഉപയോഗിക്കുന്ന താഴിട്ടാണ് മില്ലിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും ഉടമ പറഞ്ഞു.
ഏഴ് വര്‍ഷം മുമ്പ് സി പി ഐ വിട്ട് സി പി ഐ എമ്മില്‍ ചേര്‍ന്ന് പ്രര്‍ത്തിക്കുന്നുണ്ട്. അന്ന് മുതല്‍ ഇന്ന് വരെയും പല വിധത്തില്‍ നിരന്തരം സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളും പ്രവര്‍ത്തകരും വേട്ടയാടുകയാണെന്നും ഒട്ടകത്തിന് കയറി നില്‍ക്കാന്‍ ഇടം കൊടുത്ത അറബിയുടെ ഗതിയാണ് സ്ഥലം ഉടമയായ തനിക്ക് ഉണ്ടായ അനുഭവമെന്നും. ഇത് സംബന്ധിച്ച് പാവറട്ടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."