വൈദ്യുതി പോസ്റ്റുകള്‍ അനധികൃത ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍
മലപ്പുറം: വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി പോസ്റ്ററുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ച് പ്രചാരണത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ.കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വൈദ്യുതി ലൈനിന് സമീപം അശ്രദ്ധമായി പണികള്‍ ചെയ്തതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.
കൂടുതലും പൊതുജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ മൂലമാണ്. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ച പോസ്റ്ററുകളും മറ്റും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നടപടി സ്വീകരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
നിലവിലുള്ള ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുന്നതിന് കെ.എസ്.ഇ.ബിയും പൊലീസും ചേര്‍ന്ന് പ്രത്യേക കാംപയിന്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തനങ്ങളില്‍ പൊതുജന സഹകരണമുണ്ടാക്കുന്നതിന്റെ ഭാഗമായി നവംബര്‍ ആദ്യവാരത്തില്‍ ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കും.ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ വൈദ്യുതീകരണം സംബന്ധിച്ചുള്ള പരിശോധന കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചമ്രവട്ടം തിരൂര്‍ റോഡില്‍ പണി നടത്തുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ലൈനില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് റോഡ് വിഭാഗവുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും. വി.ഐ.പി സന്ദര്‍ശനം പോലുള്ള ആവശ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വൈദ്യുതീകരണത്തിന് ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാരുടെ പാനല്‍ തയ്യാറാക്കും. ഇതിനായി ഡിവിഷന്‍ തലത്തില്‍ പട്ടിക തയ്യാറാക്കും. കലക്ടറേറ്റില്‍ നടന്ന ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗത്തില്‍ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി.
ജില്ലയില്‍ ജീവന്‍ നഷ്ടപ്പെട്ടത് 14 പേര്‍ക്ക്
മലപ്പുറം: കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വൈദ്യുതി ലൈനിന് സമീപം പണികള്‍ നടത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ ജീവന്‍ നഷ്ടമായത് 14 പേര്‍ക്ക് . 2018 ഏപ്രില്‍ മുതലുള്ള കണക്കാണിത്. ഇതില്‍ രണ്ടു പേര്‍ കെ.എസ.്ഇ.ബി കരാര്‍ ജീവനക്കാരും 12 പേര്‍ പൊതുജനങ്ങളുമാണ്.
ഇതിനു പുറമെ 12 പേര്‍ക്ക് മാരകമായ അപകടങ്ങള്‍ പറ്റി. അഞ്ചു മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കച്ചവട സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ 20 തീപിടിത്തങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."