HOME
DETAILS
MAL
അനധികൃത നിര്‍മാണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തു
backup
June 07 2017 | 01:06 AM
വെഞ്ഞാറമൂട്: റോഡ് കൈയേറിയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നീക്കം ചെയ്തു. പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് ഡിവിഷന് അധികൃതരാണ് വെഞ്ഞാറമൂട് കിഴക്കേ റോഡിലുള്ള അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. രക്തസാക്ഷി മണ്ഡപങ്ങളും കച്ചവടസ്ഥാപനങ്ങളുടെ ബോര്‍ഡുകളും റോഡ് വശങ്ങളില് വച്ചിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ ഫ്ളക്സ് ബോര്‍ഡുകളും കടകളുടെ തട്ടികളും നീക്കം ചെയ്തവയില്‍പ്പെടും. പൊതുമരാമത്ത് വകുപ്പ് നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജയരാജ്, വെഞ്ഞാറമൂട് ഡിവിഷന് അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനിതാ ബീഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയേറ്റം ഒഴിപ്പിക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."