എടക്കഴിയൂരില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
ചാവക്കാട്: എടക്കഴിയൂരില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളം പാഴാകുമ്പോള്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം.
പുന്നയൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് എടക്കഴിയൂര്‍ തെക്കേ മദ്റസ സെന്ററില്‍ ബസ് സ്റ്റോപ്പിനരികെയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. റോഡിന്റെ വശത്തെ പൈപ്പ് പൊട്ടിയതാണ് വെള്ളം പാഴാകാന്‍ കാരണം.
വെള്ളെമൊഴുകി സമീപത്തെ കാനയും നിറഞ്ഞൊഴുകുന്നത് പതിവ് കാഴ്ചയാണ്.
ബന്ധപ്പെട്ട അധികൃതരെ നാട്ടുകാര്‍ പലപ്രാവശ്യം വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാക്ഷേപമുണ്ട്. പുന്നയൂര്‍ പഞ്ചായത്ത്, ചാവക്കാട് നഗരസഭ എന്നിവയുടെ തീരമേഖലയിലേക്ക് എത്തേണ്ട വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലമാണ് പാഴാകുന്നത്.
പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ പലപ്രാവാശ്യം അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
ദിവസം ആയിരക്കണക്കില്‍ ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകുമ്പോള്‍ തൊട്ടടുത്ത പുന്നയിലുള്പ്പടെ നഗരസഭയിലെ പലയിടത്തും ടാങ്കര്‍ ലോറികളിലാണ് കുടിവെള്ളമെത്തിക്കുന്നത്. ചാവക്കാട് മേഖലയില്‍ പലയിടത്തായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."