നഷ്ടപ്പെട്ട നോമ്പിന്റെ പരിഹാരം
റമളാന്‍ നോമ്പ് രണ്ട് വിധത്തില്‍ നഷ്ടപ്പെടാറുണ്ട്. നോമ്പ് ഒഴിവാക്കുവാന്‍ അനുവദിച്ച കാരണം ഉണ്ടായതോടുകൂടി ഒഴിവാക്കലാണ് ഒന്ന്. അതുപോലെ യാതൊരു കാരണവുമില്ലാതെ മനപൂര്‍വം ഒഴിവാക്കലാണ് മറ്റൊന്ന്. കാരണമൊന്നുമില്ലാതെ മനപൂര്‍വം ഒഴിവാക്കായതാണെങ്കില്‍ അതു ഒഴിവാക്കിയതിന് അയാള്‍ കുറ്റക്കാരനാണ്. നോമ്പ് ഒഴിവാക്കാന്‍ മേല്‍ പറഞ്ഞ കാരണങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ നോമ്പിന് കുഴപ്പമില്ല. നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വിട്ടേണ്ടതാകുന്നു.
റമളാന്‍ നോമ്പ് ഖളാഅ് വീടാന്‍ സൗകര്യമില്ലാത്ത നിലയില്‍ ഒരുവന്‍ മരിച്ചാല്‍ പിന്നെ അതിനി പ്രതിവിധി ഒന്നും ചെയ്യേണ്ടതില്ല. നോമ്പ് നഷ്ടപ്പെട്ടത് റമളാനില്‍ അല്ലെങ്കില്‍ ആ ചെറിയ പെരുന്നാളില്‍ മരണപ്പെടുകയോ, അല്ലെങ്കില്‍ മരണം വരേയും രോഗമായി കഴിഞ്ഞു ഇങ്ങനെയുള്ള അവസ്ഥയാണ് ഖളാഅ് സൗകര്യമാകാത്തത് എന്ന് ഉദ്ദേശിക്കുന്നത്. ഇപ്രകാരം മരണപ്പെട്ടയാള്‍ കുറ്റക്കാരനല്ല. മനപൂര്‍വം നോമ്പ് നഷ്ടപ്പെടുകയും അത് ഖളാഅ് വീടുവന്‍ സൗകര്യമുണ്ടായിട്ടും ഖളാഅ് വീടാതിരിക്കുയും അതേ സ്ഥിതിയില്‍ അവന്‍ മരണപ്പെടുകയും ചെയ്താല്‍ അവന്‍ കുറ്റക്കാരനാകുന്നതാണ്. അയാളുടെ ബന്ധുക്കള്‍ ഇതിനു പ്രതിവിധി ചെയ്യേണ്ടതാണ്. നോമ്പ് ഖളാആയി സൗകര്യമായിട്ടും ഖളാഅ് വീടാതെ മരണപ്പെടുകയും ചെയ്ത വ്യക്തിക്ക് പരിഹാരമായി ബന്ധുക്കള്‍ക്ക് ചെയ്യാന്‍ പറ്റുന്ന പ്രതിവിധികള്‍ രണ്ടെണ്ണമാണ്. ഒന്ന് മരണപ്പട്ട വ്യക്തിയുടെ ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷണ ധാന്യം സാധുക്കള്‍ക്ക് നല്‍കണം. രണ്ട് ആ നഷ്ടപ്പെട്ട നോമ്പിനെ ബന്ധുക്കളില്‍പ്പെട്ട ആരെങ്കിലും ഖളാഅ് വീട്ടല്‍. മരിച്ച വ്യക്തിക്ക് സ്വത്ത് ഉണ്ടെങ്കില്‍ ഈ രണ്ടിലൊരു മാര്‍ഗം സ്വീകരിക്കല്‍ ബന്ധുക്കള്‍ക്ക് നിര്‍ബന്ധമാണ്. സ്വത്തില്ലെങ്കില്‍ സുന്നത്താണ്. ഏറ്റവും നല്ലത് ഒന്നാമത്തെ മാര്‍ഗം സ്വീകരിക്കലാണ്. ഫിത്തറ് സക്കാത്തിനു കൊടുക്കുന്ന ധാന്യമാണ് ഇതിനു കൊടുക്കുന്നത്. സാധുക്കള്‍ക്കാണ് കൊടുക്കേണ്ടത്. എല്ലാ മുദ്ദുകളും ഒരാള്‍ക്ക് തന്നെ കൊടുക്കല്‍ കൊണ്ട് വിരോധമില്ല. ആ വിധ കഫ്ഫാറത്തുകള്‍ ചെയ്യേണ്ടത് അടുത്ത ബന്ധുക്കള്‍ ആയിരിക്കേണ്ടതാണ്. അല്ലെങ്കില്‍ മരണപ്പെട്ട വ്യക്തി ഏല്‍പ്പിച്ചിട്ടുള്ള ആളാകണം. ഇവരുടെ സമ്മതമുണ്ടെങ്കില്‍ അന്യര്‍ക്കും ഈ കാര്യങ്ങള്‍ ചെയ്യാം. മയ്യിത്ത് സ്വത്ത് ഉണ്ടായിരിക്കുന്നിടത്തോളം കാലം മയ്യിത്തിന്റെ ബന്ധുക്കള്‍ ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്.
റമളാന്‍ നോമ്പിന്റെ കാര്യങ്ങളാണ് ഈ പറഞ്ഞത്. ഈ വിധി തന്നെയാണ് നേര്‍ച്ചയും കഫ്ഫാരത്തുമെല്ലാം. നോമ്പ് ഖളാഅ് വീടുവാനുള്ള ആള്‍ മരണപ്പെട്ടാല്‍ അതിനുള്ള പ്രതിവിധിയാണ് ഈ പറഞ്ഞത്. പരിശുദ്ധ റമളാന്‍ മാസത്തിന്റെ ബറക്കത്ത് കൊണ്ട് നമ്മുടെ പാപങ്ങള്‍ അള്ളാഹു പൊറുത്തു തരികയും അതിന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ നബി തങ്ങളോടൊപ്പം നമ്മെയും ഒരുമിച്ച് കൂട്ടട്ടെ ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."