ആരാണ് ഈ രഹ്ന മനോജ് ?
കോഴിക്കോട്: ശബരിമലയില്‍ പൊലീസ് അകമ്പടിയില്‍ കയറാന്‍ ശ്രമിച്ച രഹന ഫാത്തിമ എന്നു പേരുള്ള രഹ്ന മനോജ് ആരണ്? എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. ഒരു മുസ്‌ലിം വനിത ശബരിമലയില്‍ കയറി ആചാര ലംഘനം നടത്താന്‍ ശ്രമിച്ചു എന്നാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ മുഴുവനും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
കൊച്ചി പനമ്പിള്ളി നഗറില്‍ താമസിക്കുന്ന മനോജ് കെ.ശ്രീധര്‍ എന്നയാളുടെ ഭാര്യയാണ് രഹ്ന മനോജ്. രഹ്ന മല കയറിയ ഉടന്‍ ' പാത്തു മല കയറി തുടങ്ങി' യെന്ന പേരില്‍ ഭര്‍ത്താവ് മനോജ് കെ.ശ്രീധര്‍ എഫ്.ബിയില്‍ പോസ്റ്റിട്ടുകയും ചെയ്തിരുന്നു. മനോജും രഹ്നയോടൊപ്പം മല കയറാനുണ്ടായിരുന്നു.
ഇവര്‍ നേരത്തെ തന്നെ മതം മാറി സൂര്യഗായത്രി എന്ന് പേര് സ്വീകരിച്ചതാണ്. കലൂരിലെ വി.എച്ച്.പിക്കു സ്വാധീമുള്ള അമ്പലത്തില്‍ വച്ചാണ് മതം മാറിയത്. ഒരിക്കലും ഒരു മുസ്‌ലിമിനെ കെട്ടില്ലെന്നു ഉറപ്പിച്ചെന്നു ഇവര്‍ തന്നെ നേരത്തെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നെ രെഹ്നയെന്നോ സൂര്യയെന്നോ ഫാത്തിമയെന്നോ വിളിക്കാമെന്നും ഇവര്‍ പറയുകയും ചെയ്തിരുന്നു.
'സ്‌ക്ലൂളിലെ കൂട്ടുകാരുടെ സഫ്‌ന ,ജെറി, ധന്യ , രഞ്ജിത തുടങ്ങിയ പേരുകള്‍ ഞാന്‍ ബഹുമാനത്തോടെ നോക്കി. സ്‌കൂളില്‍ വേറെയും ഒരുപാട് ഫാത്തിമമാര്‍ ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമല്ലായിരുന്ന എന്റെ പേര് ഞാന്‍ വെറുത്തു പേര് ചോദിക്കുന്നവരോട് രെഹന എന്നു വാശിപൂര്‍വം പറഞ്ഞു' തന്റെ പേരിനു കുറിച്ചു രഹ്ന തന്നെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണിത്.
രഹ്ന തന്റെ കുട്ടിക്കാലത്തെ കുറിച്ചും ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.
'ഹിന്ദു പെണ്‍കുട്ടികള്‍ പട്ട് പാവാടയും ബ്ലൗസുമിട്ട് അമ്പലത്തില്‍ പോകുന്നതും തിരിച്ചു സന്തോഷത്തോടെ ചന്ദനവും തൊട്ട് ഇലയില്‍ പ്രസാദവുമായി വരുന്നതും ഞാന്‍ അസൂയയോടെ നോക്കിനിന്നു. അടിച്ചു മതം പടിപ്പിക്കാത്ത സ്വാതന്ത്ര്യമുള്ള അവരെ പോലെ ഹിന്ദു ആകാന്‍ ഞാന്‍ കൊതിച്ചു. കൂട്ടുകാരില്‍ അധികവും ക്രിസ്ത്യന്‍ ആയിരുന്നതിനാലും എന്റെ വീട് ലൂര്‍ദ് മാതാ പള്ളിയുടെ അടുത്തായിരുന്നതിനാലും നമ്മടെ പള്ളിയില്‍ പെണ്‍കുട്ടികള്ക്ക് പ്രവേശമില്ലാത്തതിനാലും ഞാനും കൂട്ടുകാരോടൊപ്പം ഞായറാഴ്ചകളില്‍ കുര്‍ബാനക്ക് പോയി അപ്പവും വിഞ്ഞും കഴിച്ചു. തട്ടം ഊരി ബാഗില്‍ വെച്ചു ക്ലാസ്സിലെ കൂട്ടുകാരോത്ത് വീട്ടുകാര്‍ അറിയാതെ അമ്പലത്തിലും പോയി ചന്ദനവും തൊട്ട് നിവേദ്യവും കഴിച്ചു'
ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹ്ന മനോജിനു ഇതുവരെ വലിയ പിന്തുണ നല്‍കിയത് കേരളത്തിലെ ഇടതു ലിബറലുകളും സംഘ്പരിവാറുകളുമാണ്. ഫറൂഖ് കോളജിലെ ഒരാധ്യാപകന്‍ സ്ത്രീവിരദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ചു സംഘ്പരിവാറും ഇടതു സംഘടനകളും പ്രതിഷേധം തീര്‍ത്തപ്പോള്‍ പ്രതിഷേധക്കാര്‍ക്കു പിന്തുണയുമായി മാറില്‍ വത്തക്ക പ്രദര്‍ശിപ്പിച്ചു പ്രത്യക്ഷപ്പെട്ടത് ഈ റഹ്ന മനോജായിരുന്നു.
അന്നു ഇടതുപക്ഷ ലിബറലുകളും മാധ്യമങ്ങളും വലിയ പിന്തുണയാണ് രഹനക്കു നല്‍കിയിരുന്നത്. അതേ രഹ്ന ശബരിമല കയറാന്‍ ശ്രമിക്കുമ്പോള്‍ മുസ്ലിം സത്രീ എന്ന ലേബല്‍ പ്രചരിപ്പിക്കാനാണ് ശ്രമം. തന്റെ ഇസ്‌ലാമികമായ വിശ്വാസം സ്വയം റദ്ദു ചെയ്യുകയും ഞാന്‍ ഹിന്ദു വിശ്വാസിയായി മാറി സൂര്യഗായത്രി എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്‌തെന്നു പരസ്യമായി ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെയാണ് ഇപ്പോള്‍ മുസ്‌ലിമായി മാറ്റിയിരിക്കുന്നത്.
ശബരിമലയില്‍ കയറാനുള്ള രഹ്നയുടെ ശ്രമം നേരത്തെ ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണെന്ന ആരോപണം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. കാരണം ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ പല തവണ കാസര്‍കോഡ് വച്ച് ഇവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി പലരും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രഹ്ന മനോജ് മല കയറിയ ഉടനെ തന്നെ ഇതുമായി ബന്ധപ്പെട്ടു കെ സുരേന്ദ്രന്‍ പത്രസമ്മേളനം നടത്തിയതും
മുസ്‌ലിം യുവതി മല കയറി എന്ന തരത്തില്‍ പ്രസ്താവന ഇറക്കിയതും വെറുതെയല്ല. സുരേന്ദ്രന്‍ തന്നെ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ഒരിക്കല്‍ രഹ്നയെ ടാഗ് ചെയ്തതും പല വിധത്തിലുള്ള സംശയങ്ങള്‍ക്കു വക നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."