HOME
DETAILS

സ്‌കോള്‍ കേരളയിലെ ബന്ധു നിയമനം: പേരുവിവരങ്ങള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം രംഗത്ത്

  
backup
August 23, 2019 | 2:45 PM

kin-appointment-in-scole-kerala-coment-vt-balram

കോഴിക്കോട്: സ്‌കോള്‍ കേരളയില്‍ സര്‍ക്കാര്‍ നടത്തുന്നത് പിന്‍വാതില്‍ നിയമനമാണെന്നാരോപിച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം എം.എല്‍.എ നിയമനം നേടിയവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടും രംഗത്തെത്തി. ഫേസ് ബുക്കില്‍ തന്നെയാണ് ബല്‍റാം പേരുവിവരങ്ങള്‍ വ്യക്തമാക്കിയത്. അദ്ദേഹം ഉന്നയിക്കുന്നത് ശരിയാണെങ്കില്‍ ഇവരെല്ലാവരും ഇടതുപക്ഷ നേതാക്കളുടെ ബന്ധുക്കളോ പാര്‍ട്ടി പത്രത്തിലെ ജീവനക്കാരുടെ ബന്ധുക്കളോ ആണ്.

 

ഫേസ്ബുക്ക് കുറിപ്പ്

സ്‌കോള്‍ കേരളയില്‍ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് നേരത്തേ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഗുണഭോക്താക്കളില്‍ ശ്രീമതി ടീച്ചറുടെ പിഎ ആയിരുന്ന ദേശാഭിമാനി ലേഖകന്റെ ഭാര്യ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ പോസ്റ്റല്‍ സൂചിപ്പിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് രഘുനാഥ് മാട്ടുമ്മല്‍ എന്നൊരാള്‍ കടന്നുവന്ന് താനായിരുന്നു സ്റ്റാഫിലുണ്ടായിരുന്ന ഏക ദേശാഭിമാനി ലേഖകന്‍ എന്നും തന്നെ 'ബാലരാമന്‍' അപകീര്‍ത്തിപ്പെടുത്തുന്നു എന്നുമൊക്കെ പറഞ്ഞ് രോഷപ്രകടനം നടത്തുന്നുണ്ടായിരുന്നു.
ദേശാഭിമാനിയില്‍ എല്ലാവര്‍ക്കും പോരാളി ഷാജിയുടെ ഭാഷയും നിലവാരവുമാണോ എന്നാണ് അദ്ദേഹത്തിന്റെ കമന്റുകള്‍ കണ്ടാല്‍ തോന്നിപ്പോവുക. ഏതായാലും ഞാന്‍ അദ്ദേഹത്തെ ഉദ്ദേശിക്കുകയോ അദ്ദേഹത്തിന്റെ പേര് പോസ്റ്റില്‍ പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ശ്രീമതി ടീച്ചറുടെ സ്റ്റാഫിലുണ്ടായിരുന്ന ഗോപിയുടെ ഭാര്യ ജിഷയുടെ കാര്യമാണ് ഞാന്‍ പറഞ്ഞതെന്ന് വിശദീകരിച്ചപ്പോള്‍ അങ്ങനെയൊരു ലേഖകന്‍ ദേശാഭിമാനിയില്‍ ഇല്ല എന്നായി രഘുനാഥിന്റെ വാദം. നോക്കുമ്പോള്‍ ശരിയാണ്, ഗോപി ദേശാഭിമാനിയിലെ ലേഖകനല്ല, അവിടെ മറ്റൊരു ഡിപ്പാര്‍ട്ട്‌മെന്റിലാണത്രേ! എന്റെ പോസ്റ്റിന്റെ മെറിറ്റിനെ ചോദ്യം ചെയ്യാന്‍ ദേശാഭിമാനിക്കാരന്‍ കണ്ടെത്തിയ ഘടാഘടിയന്‍ ന്യായം നോക്കണേ!

ഏതായാലും ലഭ്യമായ അറിവുവച്ച് സ്‌കോള്‍ കേരളയില്‍ ഇപ്പോള്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ചിലരുടെയും അവരുടെ രാഷ്ട്രീയ സ്വാധീനമുള്ള ബന്ധുക്കളുടേയും പേരുവിവരങ്ങള്‍ താഴെക്കൊടുക്കുന്നു:

1. ഷീജ എന്‍. സെക്ഷന്‍ അസിസ്റ്റന്റ്. ഡി.വൈ.എഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി.

2. ജിഷ എസ്. ശ്രീമതി ടീച്ചറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ഗോപിയുടെ ഭാര്യ.

3. സുജാകുമാരി കെ, ദേശാഭിമാനി ജീവനക്കാരനായ ശ്രീകണ്ഠന്റെ ഭാര്യ

4. അനില ടി.എല്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐ.പി ബിനുവിന്റെ ഭാര്യ

5. ദീപ വി.എന്‍, ദേശാഭിമാനിയില്‍ ജീവനക്കാരനായിരുന്ന ഇപ്പോള്‍ പി.ആര്‍.ഡിയില്‍ ജോലിചെയ്യുന്ന സജീവ് പാഴൂരിന്റെ ഭാര്യ.

6. അജയകുമാര്‍ ടി.കെ, എസ്.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി

7. സജുകുമാര്‍ ജെഎസ്, ഊരൂട്ടമ്പലം ലോക്കല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ നായരുടെ മകന്‍.

8. പ്രീത കെപി, മേല്‍പ്പറഞ്ഞ സജുകുമാറിന്റെ ഭാര്യ.

9. നദീറ ബി, ചാല ഏരിയാ കമ്മിറ്റി നേതാവ് ഷാജഹാന്റെ ഭാര്യ.

10. ഗോപകുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സതീഷ് കുമാറിന്റെ സഹോദരന്‍.

11. മീര ടി ആര്‍, തൃശൂരില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തക

12. അരുണ്‍ വി ഗോപന്‍, സിപിഎം പ്രവര്‍ത്തകന്‍

13. ഗിരീഷ് കുമാരന്‍ നായര്‍, പട്ടം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പ്രവര്‍ത്തകന്‍

14. സുമേഷ് കുമാര്‍ ആര്‍.വി, തിരുവനന്തപുരത്തെ ആറാലുമ്മൂട് പാര്‍ട്ടി പ്രവര്‍ത്തകന്‍

15. ലസിത പി.പി, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രജീന്ദ്രനാഥിന്റെ ഭാര്യ.

16. മനു, വടകര പാലയാട് നട ബ്രാഞ്ച് സെക്രട്ടറി

17. രേഖ, താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം സുധാകരന്റെ ഭാര്യ.

മേല്‍പ്പറഞ്ഞ പേരുകളിലെ കുത്തോ കോമയോ ഇനീഷ്യലോ മാറി എന്നും പറഞ്ഞ് വിഷയം വഴിതിരിക്കാന്‍ സൈബര്‍ സിപിഎമ്മുകാര്‍ ഇനിയും വരുമായിരിക്കും. എന്നാലും നിയമവിരുദ്ധമായ ബന്ധു നിയമന നീക്കത്തെ തുറന്നുകാട്ടാനുള്ള ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തം എനിക്ക് നിര്‍വ്വഹിച്ചേ പറ്റൂ.

സ്‌കോള്‍ കേരളയിലെ മുഴുവന്‍ സ്ഥിര നിയമനങ്ങളും പി.എസ്.സി ക്ക് വിടണം. പിന്‍വാതിലിലൂടെ കയറി വന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  7 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  7 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  7 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  7 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  7 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago