ഇതാണ് ''പുതിയ ഇന്ത്യ", ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ക്ക് റൊട്ടിക്കൊപ്പം കഴിക്കാന്‍ ഉപ്പ്
മിര്‍സാപൂര്‍: ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് റൊട്ടിക്കൊപ്പം ഉപ്പ് കഴിക്കാന്‍ നല്‍കി സര്‍ക്കാര്‍ സ്‌കൂള്‍. 100 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കിഴക്കന്‍ മിര്‍സാപൂരിലെ വിദ്യാലയത്തിലാണ് സംഭവം. നൂട്രീഷന്‍ സമ്പന്നമായ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള പദ്ധതിക്ക് കീഴിലുള്ള സ്‌കൂളിലാണ് റൊട്ടിക്കൊപ്പം ഉപ്പ് ഭക്ഷണമായി വിതരണം ചെയ്യുന്നത്. പാലും പഴവും പച്ചക്കറിയുമടക്കം ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യുന്നുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്ന സ്‌കൂളിലാണ് സംഭവം.
This clip is from a @UPGovt school in east UP's #Mirzapur . These children are being served what should be a 'nutritious' mid day meal ,part of a flagship govt scheme .On the menu on Thursday was roti + salt !Parents say the meals alternate between roti + salt and rice + salt ! pic.twitter.com/IWBVLrch8A
— Alok Pandey (@alok_pandey) August 23, 2019
അതേസമയം സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയഹങ്കാ ഗാന്ധി രംഗത്ത് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."