HOME
DETAILS

രഹ്‌നയുടെ വീടിനുനേരേ ആക്രമണം

  
backup
October 19, 2018 | 9:26 PM

%e0%b4%b0%e0%b4%b9%e0%b5%8d%e2%80%8c%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%87-%e0%b4%86%e0%b4%95%e0%b5%8d

 

കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്‌ന മനോജിന്റെ വീടിനുനേരെ ആക്രമണം.
എറണാകുളം പനമ്പള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍ രഹ്‌ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. രഹ്‌ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ആക്രമണം.
വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
രാവിലെ എട്ടുമണിയോടെ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ വീട് ആക്രമിച്ചതായി ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചുവരികയാണെന്ന് സൗത്ത് സി.ഐ സിബി ടോം പറഞ്ഞു.
സംഭവ സ്ഥലം കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറേ, സിറ്റി പൊലിസ് കമ്മിഷനര്‍ എം.പി ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ്, തൃക്കാക്കര എ.സി.പി പി.പി ഷംസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി ഉമേഷ്‌കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ബി.ജെ.പി, യുവമോര്‍ച്ച, മഹിളമോര്‍ച്ച, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രഹ്‌നയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം എ.ബി ബിജു ഉദ്ഘാടനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  a month ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

Kerala
  •  a month ago
No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  a month ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  a month ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a month ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a month ago