സുരക്ഷ ശക്തമാക്കാന്‍ കേരളമടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
ന്യൂഡല്‍ഹി: ശബരിമല നട തുറന്ന സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനും തമിഴ്‌നാടിനും കര്‍ണാടകക്കും നിര്‍ദേശം നല്‍കി. മൂന്നുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡി.ജി.പിമാര്‍ക്കുമാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ നീരീക്ഷിക്കാനും കത്തില്‍ ആവശ്യമുണ്ട്.
ചില പൊതുപ്രവര്‍ത്തകര്‍, വനിതാവകാശ പ്രവര്‍ത്തകര്‍, ഇടതുപാര്‍ട്ടിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍, സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുന്നതിന് അനൂകൂലമായി പ്രചാരണം നടത്തി വരികയാണ്. അതൊടൊപ്പം മറ്റു ചില വിഭാഗങ്ങള്‍ സ്ത്രീകളെ തടയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംഘടനകള്‍ സുപ്രിംകോടതി വിധിയ്‌ക്കെതിരേ നിലക്കലിലും എരുമേലിയിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
അയ്യപ്പ ഭക്തര്‍, ഹിന്ദു സംഘടനകള്‍, ജാതി സംഘടനകള്‍ തുടങ്ങിയവയും ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. കേരളത്തിനു പുറമെ കര്‍ണാകയിലും തമിഴ്‌നാട്ടിലും ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തിവരികയാണ്.
ഈ സാഹചര്യത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുക്കണമെന്നും ക്രമസമാധാനചുമതല അതതു സംസ്ഥാനങ്ങള്‍ക്കു തന്നെയാണെന്നും ആഭ്യന്തരമന്ത്രാലയം നോട്ടിസില്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."