HOME
DETAILS
MAL
തുലാം പിറന്നു: കര്‍ഷക തെയ്യങ്ങള്‍ അരങ്ങില്‍
backup
October 20 2018 | 03:10 AM
ചീമേനി: തുലാമാസം പിറന്നതോടെ കര്‍ഷക തെയ്യങ്ങള്‍ അരങ്ങില്‍. വലിയവളപ്പില്‍ ചാമുണ്ഡി ചെറുവത്തൂര്‍ തിമിരി വയലില്‍ വിത്തിട്ടു. ഇതോടെ ഈ പ്രദേശത്ത് അടുത്ത കൃഷിക്കാലത്തിനു തുടക്കമായി. വയലിനുനടുവില് പ്രത്യേകം തയാറാക്കിയ വെള്ളക്കെട്ടിലാണ് തെയ്യം നെല്‍വിത്ത് വിതച്ചത്. കാര്‍ഷിക ജീവിതത്തിന്റെയും ഉര്‍വരതയുടെയും പ്രതീകമായ കാട്ടുമൂര്ത്തിയെന്നറിയപ്പെടുന്ന തെയ്യമാണിത്.
വിത്ത് വിതച്ച് വയലില്‍ നൃത്തംവെച്ചശേഷം തെയ്യം ദേശസഞ്ചാരം നടത്തി. കുരുത്തോല കൊണ്ടുള്ള തിരുമുടിയും വെള്ളികൊണ്ടുള്ള മുഖാവരണവും ചെമ്പട്ടുമാണ് ചാമുണ്ഡിയുടെ വേഷം. കാര്‍ഷിക തെയ്യങ്ങള്‍ അരങ്ങിലെത്തിയെങ്കിലും ഉത്തരകേരളത്തിലെ കളിയാട്ടക്കാലത്തിനു തുടക്കം കുറിക്കുക തുലാം പത്തിനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."