ചെറുവത്തൂരിലെ കടവുകളില്‍ മണല്‍ വാരല്‍ പുനരാരംഭിക്കുന്നു
ചെറുവത്തൂര്‍: ചെറുവത്തൂര്‍ പഞ്ചായത്തിനു കീഴിലുള്ള കടവുകളില്‍ മണല്‍വാരല്‍ 12നു പുനരാരംഭിക്കും. സൊസൈറ്റികള്‍ക്കു പകരം കടവുകളുടെ ചുമതല പഞ്ചായത്തുകള്‍ക്കു നല്കാന് തീരുമാനിച്ചതിനെ തുടര്‍ന്നു രണ്ടു മാസത്തോളമായി ജില്ലയിലെ കടവുകളില്‍ മണല്‍വാരല്‍ നിലച്ചിരുന്നു. ഇതിനാണു പരിഹാരമായിരിക്കുന്നത്. ജില്ലാ കലക്ടര്‍ ജീവന് ബാബുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ കടവു നിലച്ചതിനെ തുടര്‍ന്നുള്ള തൊഴിലാളികളുടെ ദുരിതം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.
മടക്കര, അച്ചാംതുരുത്തി, കൈതക്കാട്എന്നിവിടങ്ങളില് മണല്‍ വാരല്‍ 12ന് ആരംഭിക്കും. മണല്‍ ബുക്കിങ് ഇന്നലെ ആരംഭിച്ചു. പകല്‍ രണ്ടു വരെ മണല്‍ വാരുകയും വൈകീട്ട് നാലോടെ വില്പന പൂര്‍ത്തിയാക്കുകയും ചെയ്യുകയെന്ന രീതിയിലാണു കടവിന്റെ പ്രവര്‍ത്തനം. മണല്‍വാരല്‍ പുനഃസ്ഥാപിച്ചതോടെ തൊഴിലാളികളുടെ തൊഴില്‍ പ്രശ്നത്തിനും പരിഹാരമായിരിക്കുകയാണ്. ജില്ലയില്‍ 12 കടവുകളാണുള്ളത്. കടവുകളുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കു നല്കിയ ശേഷം തുറക്കുന്ന ആദ്യപഞ്ചായത്താണ് ചെറുവത്തൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."