HOME
DETAILS
MAL
ഏരൂര്‍ സുഭാഷിനെ സി.പി.എം കള്ളക്കേസില്‍പ്പെടുത്തുന്നു: ബിന്ദുകൃഷ്ണ
backup
June 08 2017 | 00:06 AM
കൊല്ലം: ഡി.സി.സി ജനറല്‍ സെക്രട്ടറി ഏരൂര്‍ സുഭാഷിനെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കാമെന്ന സി.പി.എമ്മിന്റെ ഗൂഡാലോചനയാണ് ഇപ്പോള്‍ എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചെന്ന വ്യാജപരാതിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ഏരൂര്‍ രാമഭദ്രന് കൊലക്കേസില്‍ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനും ജയിലില്‍ അടയ്ക്കുവാനും മുന്നിട്ടിറങ്ങിയത് സുഭാഷാണെന്നുള്ളതു കൊണ്ടാണ് ഇവര്‍ക്ക് ഈ വിരോധം തോന്നാന്‍ കാരണം. ഭരണത്തിന്റെ തണലില്‍ കള്ളക്കേസുകള്‍ ഉണ്ടാക്കി പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വിലപോവില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ഈ കേസിനെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."