കശ്മിരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: കശ്മിരില്‍ നടക്കുന്നത് പൂര്‍ണമായും മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോട് യാത്രക്കാരി. കശ്മിരില്‍ സന്ദര്‍ശനം വിലക്കിയതിനെ തുടര്‍ന്ന് വിമാനത്തില്‍ തിരികെ വരുമ്പോഴാണ് കശ്മിര്‍ സ്വദേശിനിയായ സ്ത്രീ അവിടെ ജനങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തെക്കുറിച്ച് വിവരിച്ചത്. കോണ്‍ഗ്രസ് വക്താവ് രാധികാ ഖേരയാണ് സ്ത്രീ രാഹുലുമായി സംസാരിക്കുന്നതിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് കശ്മിരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. താഴ്‌വരയില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കൊടുംപീഡനമാണെന്നും വീട്ടില്‍നിന്ന് കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സ്ത്രീ പറയുന്നു. തന്റെ സഹോദരന്‍ ഹൃദ്രോഗിയാണ്. അദ്ദേഹത്തിന് ഡോക്ടറെ കാണാന്‍ 10 ദിവസമായിട്ടും കഴിഞ്ഞിട്ടില്ല. തങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും അവര്‍ രാഹുലിനോട് പറഞ്ഞു.
പ്രശ്‌നങ്ങള്‍ മുഴുവന്‍ കേട്ട അദ്ദേഹം സ്ത്രീയെ ആശ്വസിപ്പിച്ചു. ആ സ്ത്രീയുടെ പ്രശ്‌നം ഒറ്റപ്പെട്ടതല്ലെന്നും കശ്മിരില്‍ നടക്കുന്ന ഗുരുതരമായ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ തെളിവാണ് അവരിലൂടെ പുറത്തുവന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ നേതാക്കള്‍ കശ്മിര്‍ സന്ദര്‍ശനത്തിന് തിരിച്ചിരുന്നത്. എന്നാല്‍ കശ്മിരിലെത്തിയ അവരെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു.
അതേസമയം, കശ്മിരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വ്യക്തമാക്കി. മരുന്നുകളുടെ ലഭ്യത, അവശ്യ വസ്തുക്കള്‍ എന്നിവക്ക് ഒരു തരത്തിലുള്ള ദൗര്‍ലഭ്യവും കശ്മിരിലില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വാര്‍ത്താവിനിമയ രംഗത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. ഒരാളുടെയും ജീവന്‍ നഷ്ടപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നത്. 10 ദിവസത്തോളമായി ടെലഫോണ്‍ ബന്ധം ഇല്ലാതായിട്ട്. എന്നാല്‍ അടുത്തുതന്നെ എല്ലാം സാധാരണ നിലയിലെത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതിനിടെ ജമ്മുകശ്മിരില്‍ കേന്ദ്രീകൃത വികസന പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കേണ്ടത് സംബന്ധിച്ച് വിലയിരുത്താനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം കശ്മിരിലേക്ക്. സന്ദര്‍ശനത്തിനായി സംഘം നാളെ ഡല്‍ഹിയില്‍നിന്ന് തിരിക്കുമെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ അസൂയകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമാണ് സംഘം പരിശോധിക്കുക. ഇവിടത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഘടന വാദികളുടെ ശ്രമങ്ങള്‍ക്കെതിരേ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."