HOME
DETAILS
MAL
അറവു നിയന്ത്രണം: ഹരജി സുപ്രിം കോടതി 15ന് പരിഗണിക്കും
backup
June 08 2017 | 01:06 AM
ന്യൂഡല്‍ഹി: കന്നുകാലികളെ അറവിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹരജി സുപ്രിം കോടതി ഈ മാസം 15ന് പരിഗണിക്കും. വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഓള് ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷനും അഭിഭാഷകനുമായ മുഹമ്മദ് ഫഹീം ഖുറൈശിയാണ് ഹരജി നല്‍കിയത്.
ഇന്നലെ ജസ്റ്റിസുമാരായ അശോക് ഭൂഷണും ദീപക് ഗുപ്തയും അടങ്ങുന്ന ബെഞ്ച് മുന്‍പാകെയാണ് അഭിഭാഷകനായ സനോബര്‍ അലി ഖുറൈശി മുഖേന ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."