HOME
DETAILS

വണ്ടിച്ചെക്ക് നല്‍കി തട്ടിയത് ഖത്തര്‍ പ്രവാസികളുടെ 15 കോടി

  
backup
August 25 2019 | 21:08 PM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b4%9f-2



കോഴിക്കോട്: ഖത്തറില്‍ 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയ പ്രതി നാട്ടില്‍ വിലസുമ്പോള്‍ നീതി കിട്ടാന്‍ ഇനി ആരോടാണ് പരാതി പറയേണ്ടതെന്ന് ചോദിക്കുകയാണ് തട്ടിപ്പിനിരയായ ഒരുകൂട്ടം മലയാളികള്‍. നാടും വീടും വിട്ട് പ്രവാസ ലോകത്ത് വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന പലരുടെയും പണം കള്ളച്ചെക്ക് നല്‍കിയും വഞ്ചിച്ചും കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെയാണ് മുന്‍പ് നടന്ന സമാന സംഭവങ്ങളും പുറത്തുവരുന്നത്. ഖത്തറിലെ പത്ത് വ്യാപാര സ്ഥാപനങ്ങളെ വഞ്ചിച്ച് മലപ്പുറം സ്വദേശിയാണ് 15 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തു വരികയും പരാതി നല്‍കുകയും ചെയ്തിട്ട് വര്‍ഷം ഒന്നിനോടടുക്കുകയാണ്. എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കുകയോ അധികൃതരില്‍ നിന്നും എന്തെങ്കിലും നീക്കങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.
ദുബൈയില്‍ തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രിയടക്കം കാണിച്ച താല്‍പ്പര്യം ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് വഞ്ചിതരായ തങ്ങളുടെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം. ഖത്തറില്‍ ബിസിനസ് നടത്തുന്ന എളവള്ളി സ്വദേശി റഷീദ് പെരുമ്പാടിയടക്കമുള്ളവരെയാണ് മലപ്പുറം വാഴക്കാട് മപ്രം സ്വദേശി മുഹമ്മദ് ഹിഷാം വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചതായി പരാതിയുള്ളത്. ഓക്‌സിജന്‍ ഇന്റര്‍ നാഷനല്‍ എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഈ കമ്പനിയുടെ പേരില്‍ വന്‍ തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയായിരുന്നു. എയര്‍കണ്ടീഷനറുകള്‍, ലാപ്‌ടോപ്പുകള്‍, ജിപ്‌സം ബോര്‍ഡുകള്‍ അടക്കം വിവിധ സാമഗ്രികളാണ് വാങ്ങിയത്. റഷീദ് പെരുമ്പാടിയുടെ ഒന്നരക്കോടിയോളം രൂപയാണ് നഷ്ടമായത്. തന്റെ സ്ഥാപനത്തില്‍ നിന്നും 99 എയര്‍കണ്ടീഷനറുകള്‍ വാങ്ങിയെന്ന് ദോഹയിലെ വ്യാപാരിയായ മുഹമ്മദ് കുട്ടി പറഞ്ഞു. 40 ദിവസത്തെ അവധിവച്ച് 3,66,000 റിയാലിന്റെ ചെക്കാണ് ഇയാള്‍ക്ക് നല്‍കിയത്. എന്നാല്‍ പണമില്ലാതെ ബാങ്കില്‍ നിന്നും ചെക്ക് മടങ്ങിയതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ സ്ഥാപനത്തില്‍നിന്നും 12 ലാപ് ടോപ്പുകള്‍ വാങ്ങുകയും ഇതേ രീതിയില്‍ കബളിപ്പിക്കുകയും ചെയ്തു. ഇതേപോലെ പത്തോളം സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ചെക്ക് നല്‍കിയിട്ടുണ്ട്.
ചെക്കുകള്‍ മടങ്ങുകയും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു നടത്തിയ മുഹമ്മദ് ഹിഷാം നാട്ടിലേക്ക് രക്ഷപ്പെട്ടതായി ഇവര്‍ അറിയുന്നത്. തുടര്‍ന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസിയിലും നോര്‍ക്കയിലും ഖത്തര്‍ പൊലിസിലും പരാതി നല്‍കുകയായിരുന്നു. തങ്ങളില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ ഹിഷാം കിട്ടുന്ന വിലക്ക് വില്‍ക്കുകയും പണവുമായി മുങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്.
നാട്ടില്‍ മലപ്പുറം പൊലിസ് സൂപ്രണ്ടിനും പരാതി നല്‍കി. എന്നാല്‍ ഇതുവരെയായി പൊലിസിന്റെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നുമുണ്ടായില്ലെന്ന് കബളിപ്പിക്കപ്പെട്ടവര്‍ ആരോപിച്ചു. വഞ്ചിച്ച് മുങ്ങിയ വ്യക്തിയാകട്ടെ നാട്ടില്‍ സൈ്വര്യമായി വിഹരിക്കുകയാണ്.
പ്രവാസികളെ കറവപ്പശുക്കളെപ്പോലെ കാണുന്നവര്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകാരെ കുരുക്കാനുള്ള നിയമനിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ ഭരിക്കുന്നവരോ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago