കാഞ്ഞാണി സെന്ററിലെ ഗതാഗത കുരുക്കിന് പരിഹാരമായില്ല
അന്തിക്കാട്: കാഞ്ഞാണി സെന്ററിലെ ഗതാഗത കുരുക്കിന് പരിഹാരമായില്ല. കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതാണ് ഗതാഗതകുരുക്കിനുള്ള പ്രധാന കാരണം.
സംസ്ഥാന പാത യാഥാര്‍ഥ്യമായാല്‍ റോഡിനു വീതി കൂടുകയും പാതയോരത്തെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയും അതുവഴി സെന്ററിലെ ഗതാഗത കുരുക്കിന് ചെറിയ ശമനം ലഭിക്കുകയും ചെയ്യും. കൂടാതെ സ്വകാര്യ ബസുകളുടെ അമിതവേഗതയും നിയമങ്ങള്‍ പാലിക്കാതെ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡുകളെ ഏല്‍പ്പിക്കുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നതായി പരാതിയുണ്ട്. പരിശീലനം ലഭിച്ച പൊലിസുകാരെ തന്നെ ഗതാഗതം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തുന്നമെന്ന ആവശ്യം ശക്തമാണ്. റോഡിന്റെ നാലു വശങ്ങളില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ഓരേസമയം കാഞ്ഞാണി സെന്ററിലെത്തുന്നത്. ഇത് നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡിനു കഴിയുന്നില്ല. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന നിരവധി സ്വകാര്യ ബസുകളും തൃശൂരിലേക്കു പോകുന്നതും കാഞ്ഞാണി സെന്ററിലൂടെയാണ്. കാഞ്ഞാണി സെന്ററിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."