HOME
DETAILS

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ അറുപതോളം കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍

  
backup
June 08 2017 | 20:06 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be-2

 


മട്ടാഞ്ചേരി: ഏത് കാലാവസ്ഥയാലും ബലഹീന കെട്ടിടങ്ങളില്‍ ഭയാശങ്കയോടെ കഴിയുകയാണ് ആയിരങ്ങള്‍. ഒരു പതിറ്റാണ്ടിന് മുമ്പുണ്ടായ ദുരന്തത്തില്‍ ജനസമക്ഷം നടത്തിയ പ്രഖ്യാപനങ്ങളെ അധികൃതര്‍ അവഗണിക്കുമ്പോള്‍ തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെടുന്നത് ആയുഷ് ബലവും പ്രാര്‍ഥനയും മുലമാണന്ന് ജനം ചൂണ്ടിക്കാട്ടുന്നു.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം തകര്‍ന്നു വീണ കെട്ടിട ങ്ങളില്‍ 60 ശതമാനവും പൈതൃക വാണിജ്യ കേന്ദ്രമായ പശ്ചിമകൊച്ചിയിലാണന്നാണ് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കാലവര്‍ഷത്തിലും വേനലിലും ജനവാസ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ അധികൃ തരുടെ നിസംഗത വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്. 2008ല്‍ എറണാകുളം ജെട്ടിയില്‍ രാത്രി കെട്ടിടം തകര്‍ന്നു വീണതോടെ ആറ് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതിലു ണ്ടായ ജനകീയ പ്രതിഷേധത്തിലാണ് നഗരപരിധിയിലെ ബലഹീന കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനും വാസയോഗ്യമല്ലാത്തവയില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ജില്ലാ നഗരസഭാ ഭരണകൂടങ്ങള്‍ തീരുമാനിച്ചത്.
ഇതേവര്‍ഷം മട്ടാഞ്ചേരിയിലും ഫോര്‍ട്ടുകൊച്ചിയിലും പഴയകെട്ടിടങ്ങള്‍ തകര്‍ന്നു വീണിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം കൊച്ചി നഗരപരിധിയില്‍ ചെറുതും വലുതുമായ 80 ഓളം വാസ കേന്ദ്രങ്ങള്‍ ഭാഗികമായോ പുര്‍ണമായോ തകര്‍ന്നു വീണതായി വിവിധ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. അസ്‌റാജ് കെട്ടിടവും വാണിജ്യ ഗോഡൗണുകളും ഇരുനില വാസ കേന്ദ്രവു മടക്കമുള്ളവ ഇതിലുള്‍പ്പെടും.
ഗുജറാത്തി റോഡിലെ നുറ്റാണ്ട് പഴക്കമുള്ള മഹാജനവാടി കോളനിയിലെ താമസക്കാര്‍ കനത്ത മഴയെ ഒഴിവാക്കാനുള്ള പ്രാര്‍ഥനയിലാണ്. ഒറ്റമുറിയിലെ താമസക്കാരടക്കം 30ലേറെ കുടുംബങ്ങളിലായി 200ലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ ഇതിന് സമീപമായി 20 കുടുംബങ്ങളും താമസിക്കുന്നു.
റവന്യു നഗരസഭാധികൃതരുടെ നിരീക്ഷണത്തില്‍ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയില്‍ 60 ജനവാസകെട്ടിടങ്ങള്‍ ബലഹീനമാണന്നാണ് വിലയിരുത്തുന്നത്. വഖഫ് ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങളുടേയും സ്വകാര്യ വ്യക്തി കളുടെയും കൈകളിലുള്ള കെട്ടിടങ്ങളാണ് ബലഹീന പട്ടിക യിലുള്ളതെന്നാണ് ചുണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ചേരിപ്രദേശങ്ങളിലോന്നായ മട്ടാഞ്ചേരിയിലെ ജനവാസ കെട്ടിടങ്ങള്‍ നവീകരിക്കുന്നതില്‍ ഭരണ കേന്ദ്രങ്ങളുടെ അവഗണന വന്‍ ദുരന്തത്തെ വിളിച്ചു വരുത്തുകയാണന്ന് ജനകീയ സംഘടനകളും ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  2 months ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  2 months ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  2 months ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  2 months ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  2 months ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  2 months ago