സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്: കോഴിക്കോട്ട് ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
കോഴിക്കോട്: സി.പി.എം ജില്ലാകമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്. ഓഫിസിന് നേരെ രണ്ടു ബോംബുകളാണ് അക്രമികള്‍ എറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.10നാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരന്‍ സ്മാരക മന്ദിരത്തിലേക്ക് ബോംബേറുണ്ടായത്. ഈ സമയം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ സ്ഥലത്തുണ്ടായിരുന്നു. ഇദ്ദേഹം കാറില്‍ നിന്നിറങ്ങി ഓഫിസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു. തലനാരിഴക്കാണ് മോഹനന്‍ മാസ്റ്റര്‍ ബോംബേറില്‍ നിന്ന് രക്ഷപ്പെട്ടത്.
സ്റ്റീല്‍ബോംബുകളില്‍ ഒന്ന് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടി. മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തി. രാത്രി ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമമറിഞ്ഞ് അവിടെ പോയി തിരിച്ച് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.
എ കെ ജി ഹാളിന് പിറകുവശത്തുകൂടെയുള്ള ഇടവഴിയിലൂടെയാണ് അക്രമികള്‍ ഓഫിസ്് പരിസരത്തെത്തിയത്. അക്രമികള്‍ പി മോഹനന്റെ കാറിനെ പിന്തുടര്‍ന്ന് വരികയായിരുന്നു.
പി മോഹനന്‍ വരുന്നതും കാത്ത് പ്രവര്‍ത്തകര്‍ ഓിസിലുണ്ടായിരുന്നു.ശബ്ദം കേട്ട് ഓഫീസിലുണ്ടായ പ്രവര്‍ത്തകര്‍ ഓടിവരുമ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. താനടക്കമുള്ള പ്രവര്‍ത്തകരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിന് കേടുപാട് സംഭവിച്ചു.
ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഓഫിസിനു നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം വടകര മേഖലയില്‍ സി.പി.എം- ബി.ജെ.പി അക്രമമുണ്ടായിരുന്നു. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ആര്‍.എസ്.എസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. വടകര ജില്ലാ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വടകര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
വടകരയില്‍ ആര്‍.എസ്. എസ്- സി.പി.എം സംഘര്‍ഷം; ഓഫിസുകള്‍ തകര്‍ത്തു
വടകര: പുതിയ സ്റ്റാന്റിന് സമീപം ആര്‍ എസ് എസ് -സി പി എം സംഘര്‍ഷം. രാത്രി ഏഴു മണിയോടെയാണ് ഇരു വിഭാഗവും സംഘടിച്ചെത്തിയത്. നാരായണ നഗറിലെ ആര്‍ എസ് എസ് ഓഫിസിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തൊട്ടുപിന്നാലെ സമീപത്തെ സി പി എം ഗ്രന്ഥാലയത്തിന് ആര്‍ എസ് എസുകാര്‍ തീയിട്ടു.
ബുധനാഴ്ച രാത്രി നഗരത്തിലെ സി പി എം ഏരിയാ കമ്മിറ്റി ഓഫിനു നേരെ ആക്രമണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."