HOME
DETAILS
MAL
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; കളക്ടറേറ്റില്‍ അവലോകനയോഗം
backup
June 09 2017 | 00:06 AM
തിരുവനന്തപുരം: ഉപരാഷട്രപതി ഡോ. ഹാമിദ് അന്‍സാരിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നു.
ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയായി.
ഉപരാഷ്ട്രപതി എത്തുന്ന സ്ഥലങ്ങളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ഈ മാസം 12നാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതി അന്നു തന്നെ ഡല്‍ഹിക്ക് മടങ്ങും.
സബ്കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, എ.ഡി.എം ജോണ്‍ വി സാമുവല്‍ വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."