പുളിയൂല്‍ ഗവ.എല്‍.പി സ്കൂളില്‍ അധ്യാപകരെ നിയമിക്കും
തളിപ്പറമ്പ്: പുളിയൂല്‍ ഗവ.എല്‍.പി സ്കൂളില്‍ അധ്യാപകരെ നിയമിക്കുന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. പി.ടി.എയും പഞ്ചായത്ത് അധികൃതരും മുന്‍കൈയെടുത്ത് രണ്ടു താല്‍ക്കാലിക അധ്യാപകരെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ഇവര്‍ക്കുള്ള വേതനം സര്‍ക്കാര്‍ നല്‍കും. അടുത്ത മാസം പി.എസ്.സി ലിസ്റ്റ് പുറപ്പെടുവിക്കുന്നതോടെ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തും. ഓണപ്പരീക്ഷ അടുക്കാറായിട്ടും ഒരു പാഠം പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ലാത്ത സാഹചര്യത്തില്‍ സ്കൂളിനെ രക്ഷിതാക്കള്‍ കൈവിടാനൊരുങ്ങുന്നതായി 'സുപ്രഭാതം' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിംസ് മാത്യു വാര്‍ത്ത മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് പ്രശ്നത്തില്‍ അടിയന്തിര നടപടി ഉണ്ടായത്. സ്കൂളിന്റെ വികസനത്തിനായി എല്ലാ സഹായവും ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു. മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. എന്നാല്‍ നാലു ക്ലാസുകളിലുമായി ആകെ 36 കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള സഹായം ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി വാഹന സൗകര്യവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."