മദ്യ ലഭ്യതയല്ല, ആവശ്യകതയാണ് കുറയ്‌ക്കേണ്ടത്: വൈക്കം വിശ്വന്‍
തിരുവനന്തപുരം: മദ്യലഭ്യതയല്ല, ആവശ്യകതയാണ് കുറയ്‌ക്കേണ്ടതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹുജന പങ്കാളിത്തത്തോടെ മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരേ പ്രചാരണം നടത്തണം.
യു.ഡി.എഫിന്റെ മദ്യനയം പരാജയമാണ്. അതിനാല്‍ പൊളിച്ചെഴുത്തുവേണമെന്ന എല്‍.ഡി.എഫ് തീരുമാനം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കണം. വ്യാജ മദ്യ ഉല്‍പ്പാദനത്തെ പൂര്‍ണമായും തടയുന്നതായിരിക്കണം മദ്യനയമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യു.ഡി.എഫ് നയം കൊണ്ട് മദ്യ ഉപഭോഗം വര്‍ധിക്കുകയാണുണ്ടായത്. വ്യാജമദ്യത്തിന്റെ ലഭ്യത കൂടുകയും മയക്കുമരുന്ന് മാഫിയ പിടിമുറുക്കുകയും ചെയ്തു. ബാറിനെതിരായ സമരത്തിനുപിന്നില്‍ മയക്കുമരുന്നു മാഫിയയാണ്. ഈ അപകടകരമായ സാഹചര്യത്തെ അതിജീവിക്കാന്‍ മാധ്യമങ്ങളുള്‍പ്പെടെ സഹകരിക്കണം.കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി അറവു നിയന്ത്രണത്തിനെതിരേ 22ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും മറ്റുജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും മാര്‍ച്ച് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."