ജി.എസ്.ടി രജിസ്‌ട്രേഷന്‍: 60 ശതമാനം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തു
രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള വ്യാപാരികള്‍ക്ക് 15 വരെ സമയം അനുവദിച്ചു
കാസര്‍കോട്: ഏപ്രില്‍ 30ന് അവസാനിച്ച ആദ്യഘട്ട ജി.എസ്.ടി രജിസ്‌ട്രേഷനില്‍ ജില്ലയിലെ 60 ശതമാനം വ്യാപാരികളും രജിസ്റ്റര്‍ ചെയ്തതായി ജില്ലാ വാണിജ്യനികുതി വകുപ്പ് അറിയിച്ചു. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷനുളള ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. 15 വരെ ജി.എസ്.ടി ശൃംഖലയില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം. ഇതിനായി പ്രൊവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്കു ലഭ്യമാക്കിയിട്ടുണ്ട്. എന്റോള്‍ ചെയ്യാന്‍ ബാക്കിയുളള വ്യാപാരികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണം.
വ്യാപാരികള്‍ അവരുടെ വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങള്‍ ജി.എസ്.ടി ശൃംഖലയില്‍ അപ്‌ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം ജി.എസ്.ടി രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടും. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി സംവിധാനത്തിലേക്കു വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യണം.
വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഫോണ്‍: 04994 256820, 9995116221.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."