HOME
DETAILS

കേന്ദ്ര സര്‍വിസില്‍ 1,350 ഒഴിവ്; കേരളാ റീജ്യനില്‍ 103

  
backup
August 30 2019 | 18:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-1350-%e0%b4%92%e0%b4%b4%e0%b4%bf

 

കേന്ദ്ര സര്‍വിസില്‍ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ എസ്.എസ്.സി റീജ്യനുകളില്‍ 236 തസ്തികകളിലായി 1,350 ഒഴിവുകളാണുള്ളത്. കേരള, കര്‍ണാടക റീജ്യനില്‍ 103 ഒഴിവുകളുണ്ട്. ബിരുദം, പ്ലസ്ടു, എസ്.എസ്.എല്‍.സി എന്നിവ ജയിച്ചവര്‍ക്കാണ് അവസരം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
റിസര്‍ച്ച് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ജൂനിയര്‍ എന്‍ജിനീയര്‍, ടെക്‌സ്റ്റൈല്‍ ഡിസൈനര്‍, സെക്ഷന്‍ ഓഫിസര്‍ (ഹോട്ടികള്‍ച്ചര്‍), ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ജിയോളജി, കെമിക്കല്‍), ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രഫി) എന്നിവയയ്ക്കു ബിരുദമാണ് യോഗ്യത. അതിനു മുകളില്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 3 (ജിയോളജി, കെമിക്കല്‍) എന്നിവയ്ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ടെക്‌നിക്കല്‍ ഓപറേറ്റര്‍ (മെക്കാനിക്കല്‍), മെക്കാനിക്, മെഡിക്കല്‍ അറ്റന്‍ഡന്റ്, ലേഡി മെഡിക്കല്‍ അറ്റന്‍ഡന്റ്, ലബോറട്ടറി അറ്റന്‍ഡന്റ്, ബോസണ്‍ (സര്‍ട്ടിഫൈഡ്) എന്നിവയ്ക്ക് മെട്രിക്കുലേഷനും വേണം.
ഒന്നില്‍ കൂടുതല്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കുകയും ഫീസടയ്ക്കുകയും വേണം. ഓരോ വിഭാഗത്തിനും വ്യത്യസ്ത പരീക്ഷയായിരിക്കും. 2019 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷത്തെ ഇളവ് ലഭിക്കും.
100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്കു ഫീസില്ല. സെപ്റ്റംബര്‍ രണ്ടുവരെ ഓണ്‍ലൈനായി ഫീസടയ്ക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 14 മുതല്‍ 18 വരെ പരീക്ഷ നടക്കും.
തിരുവനന്തപുരവും ബംഗളൂരുവുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ംംം.രൈ.ിശര.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കമ്മിഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

 

പൊതുവിദ്യാഭ്യാസ വകുപ്പുവഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. കുട്ടികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, മറ്റ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളും നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവായ കുടുംബങ്ങളിലെ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധര്‍, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനും വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കുറവായ കുടുംബങ്ങളിലെ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനും 2018 നവംബറില്‍ നടത്തിയ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികള്‍ക്കു നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനും ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വര്‍ഷം നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ അപേക്ഷകള്‍ നല്‍കണം. ഒക്‌ടോബര്‍ 15 വരെ ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റു കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. സ്‌കോളര്‍ഷിപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രെവീഹമൃവെശു.െഴീ്.ശി സന്ദര്‍ശിക്കണം.
സംശയനിവാരണത്തിനായി 04712328438, 9496304015, 8330818477 എന്നീ നമ്പരുകളില്‍ വിളിക്കണം. കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും മറ്റു വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (ംംം.ലറൗരമശേീി.സലൃമഹമ.ഴീ്.ശി) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒ.ബി.സി വിഭാഗത്തിന് വിദേശ
പഠനത്തിന് ധനസഹായം

ഒ.ബി.സി വിഭാഗങ്ങളില്‍പെട്ട ഉന്നത പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു വിദേശ സര്‍വകലാശാലകളില്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, പ്യുവര്‍ സയന്‍സ്, അഗ്രികള്‍ച്ചര്‍, സോഷ്യല്‍ സയന്‍സ, നിയമം, മാനേജ്‌മെന്റ് കോഴ്‌സുകളില്‍ (പി.ജി, പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് മാത്രം) ഉപരിപഠനം നടത്തുന്നതിനുള്ള അവസരമൊരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും ംംം.യരററ.സലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്റ്റംബര്‍ 30നകം ഡയരക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍നാലാം നില, കനക നഗര്‍, വെളളയമ്പലം, തിരുവനന്തപുരം3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago