കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം; പ്രതികളെ കൈയാമം വച്ചതിനെതിരായ കേസ് തുടരാന്‍ മനുഷ്യാവകാശ കമ്മിഷന്‍
ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ കൈയാമം വച്ച് പരസ്യമായി കൊണ്ടുപോയ പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന കേസ് മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ചേര്‍ത്തല കഞ്ഞിക്കുഴി സ്വദേശി സാബുവും മറ്റുള്ളവരും ചേര്‍ന്ന് പൊലിസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്.
കമ്മിഷനില്‍ സാബു നല്‍കിയ പരാതിക്കെതിരെ അരോപണ വിധേയരായ പൊലിസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി കമ്മിഷന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ പൊലിസുകാരുടെ വാദങ്ങള്‍ മനുഷ്യാവകാശ കമ്മിഷന്‍ മുമ്പാകെ സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. എസ്.പി പി.കെ ജയരാജ്, ഡിവൈ.എസ്.പി എം.പി. രാജേന്ദ്രന്‍, എ.എസ്.ഐ ടി.ശ്യാംജി, സി.പി.ഒ അലി അക്ബര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കമ്മിഷന്‍ ഇരുവിഭാഗങ്ങളുടെയും വാദം കേട്ടു. കൈയ്യാമം വയ്‌ക്കേണ്ട പ്രതികള്‍ ആരൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് പൊലിസുദ്യോഗസ്ഥര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കെ കൈയ്യാമം വച്ച കേസ് കമ്മീഷനില്‍ നിലനില്‍ക്കുകയില്ലെന്നായിരുന്നു രണ്ടാമത്ത വാദം. അനാവശ്യ സന്ദര്‍ഭങ്ങളില്‍ കൈയ്യാമം വയ്ക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്ന് കമ്മിഷന്‍ കണ്ടെത്തി. മനുഷ്യാവകാശ ലംഘനം കണ്ടെത്തിയാല്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ പോലും മനുഷ്യാവകാശ കമ്മീഷന് ഇടപെടാമെന്ന് നിയമം അനുശാസിക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ഇത് പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിലുടെ നല്‍കിയ അധികാരമാണ്. നിയമം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ചട്ടങ്ങള്‍ നിയമത്തിന് മുകളിലല്ലെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."