ബേപ്പൂര്‍ തുറമുഖത്ത് ചുമട്ട്കൂലി തര്‍ക്കം ഒത്തുതീര്‍പ്പായി
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തെ ചുമട്ട്കൂലി തര്‍ക്കം ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എം.പി ഹരിദാസന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.
തൊഴില്‍ സാഹചര്യം പരിഗണിച്ച് തുറമുഖത്തെ നിലവിലുളള കൂലി നിരക്ക് ഈ മാസം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി തുടരാന്‍ ധാരണയായി. കൂലി സംബന്ധിച്ച കരാറിന്റെ കാലാവധി സെപ്തംബര്‍ 30 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കരാര്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എസ്.ടി.യു എന്നീ ട്രേഡ് യൂണിയനുകള്‍ സമര്‍പ്പിച്ച അവകാശപത്രികയിലാണ് തീരുമാനമായത്. 2019 സെപ്തംബര്‍ 30 നുശേഷം കൂലി വര്‍ധനവ് പരിഗണിക്കാമെന്ന കരാറുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ കൂലി വര്‍ധനവ് സംബന്ധിച്ച അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്ന് തൊഴിലാളി യൂണിയന് പ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ യു. പോക്കര് (എസ്.ടി.യു), അഡ്വ. എ.ഇ മാത്യു (ഐ.എന്‍.ടി.യു.സി), കാനങ്ങോട്ട് ഹരിദാസന് (സി.ഐ.ടി.യു) എന്നിവരും കരാറുകാരെ പ്രതിനിധീകരിച്ച് കെ.വി റഫീക്ക്, ടി. അബ്ദുല്‍ സലീം എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."