മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: ഇന്ത്യയിലെ ഡിജിറ്റല്‍ റീട്ടെയില്‍ വിപണന രംഗത്തെ മുന്‍നിര സ്ഥാപനമായ മൈജിയുടെ പുതിയ സംരംഭമായ മൈജി ഫ്യൂച്ചര്‍ ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് പൊറ്റമ്മല്‍ ജങ്ഷനിലെ ഷോറൂം ചലച്ചിത്രതാരം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
മൈജി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി.ആര്‍ അനീഷ്, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി.കെ.വി നദീര്‍, ബിസിനസ് ഹെഡ് ഷൈന്‍ കുമാര്‍, എ.ജി.എം ഫിറോസ് കെ.കെ, സോണല്‍ മാനേജര്‍ സിജോ ജയിംസ്, ടെറിട്ടറി മാനേജര്‍ അല്‍ഫാസ്, ഹാനി ഷാജി തുടങ്ങിയ മാനേജ്‌മെന്റ് പ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മൈജിയുടെ 75ാമത് ഷോറൂമാണിത്.
12000 ചതുരശ്ര അടിയില്‍ നാലു നിലകളിലായി ഡിജിറ്റല്‍ ലോകത്തെ എല്ലാ പ്രൊഡക്ടുകളും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണിവിടെ. മൊബൈല്‍ ഫോണ്‍, ആക്‌സസറീസുകള്‍, ടാബ്‌ലറ്റ്, സ്മാര്‍ട്ട് വാച്ച്, ആപ്പിള്‍ സോണ്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഫസ്റ്റ് ഫ്‌ളോറില്‍ ലാപ്‌ടേപ്പ്, ആക്‌സസറീസുകള്‍, എസ്.എല്‍.ആര്‍, ഡി.എസ്.എല്‍.ആര്‍, ഗോപ്രോ കാമറ, പ്രിന്റര്‍, പ്രൊജക്ടര്‍, സ്മാര്‍ട്ട് ഓട്ടോമേഷന്‍ പ്രൊഡക്ട്‌സ്, പ്ലേ സ്റ്റേഷന്‍ എന്നിവയാണ് ഒരുക്കിയത്. എയര്‍കണ്ടിഷണറുകള്‍, സ്മാര്‍ട്ട് ടി.വി, ഓഡിയോ സിസ്റ്റംസ്, ലൈവ് എക്‌സ്പീരിയന്‍സ് ഏരിയ അടങ്ങിയ അത്ഭുത ലോകമാണ് രണ്ടാം നിലയിലുള്ളത്. മൈജിയുടെ സേവന വിഭാഗം മൂന്നാം നിലയിലും നാലാം നിലയില്‍ മൈജിയുടെ പുതിയ സംരംഭമായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും പ്രവര്‍ത്തിക്കുന്നു. വില്‍പനാനന്തര സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അത്യാധുനികവും സുതാര്യവുമായ സര്‍വിസ് സെന്ററും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലേക്കും ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്കും ഷോറൂം ശൃഖല വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൈജി മാനേജ്‌മെന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."