പി.ബി അബ്ദുല്‍റസാഖിനെ അനുസ്മരിച്ചു
കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മണ്ഡലം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖിന്റെ വിയോഗത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുസ്മരിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ അധ്യക്ഷനായി. സി.ടി അഹമ്മദലി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി, എ. അബ്ദുല്‍ റഹിമാന്‍, പി.എ അഷറഫലി, പി. കൃഷ്ണന്‍, വി. കമ്മാരന്‍, കുര്യക്കോസ് പ്ലാപറമ്പില്‍, ഹരീഷ് ബി. നമ്പ്യാര്‍, ടി.ഇ അബ്ദുല്ല, എ.ജി.സി ബഷീര്‍, കരിവെള്ളൂര്‍ വിജയന്‍, നാഷണല്‍ അബ്ദുല്ല, അസീസ് കടപ്പുറം, ടി.എ ശാഫി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, എം.പി ശാഫി ഹാജി, എ.കെ മൊയ്തീന്‍ കുഞ്ഞി, ഹസൈനാര്‍ നുള്ളിപ്പാടി, ബി.കെ രമേഷന്‍, കെ. ഖാലിദ്, എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, കെ. അബ്ദുല്ല കുഞ്ഞി, എ.എ ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബി. ഫാത്തിമ ഇബ്രാഹിം, എല്‍.എ മഹമൂദ് ഹാജി, ഖാലിദ് ബെള്ളിപ്പാടി, കെ.എ മുഹമ്മദലി, ഷാഹിനാ സലിം, കരുണ്‍ താപ്പ, അഷറഫ് എടനീര്‍, ടി.ഡി കബിര്‍, ഹാഷിം ബംബ്രാണി, എ. അഹമ്മദ് ഹാജി, എ.പി ഉമ്മര്‍, ഷെരീഫ് കൊടവഞ്ചി, എ.എ അബ്ദുല്‍ റഹിമാന്‍, പി.ബി ഷെഫീഖ്, ആബിദ് ആറങ്ങാടി, സി.ഐ.എ ഹമീദ്, ആയിഷത്ത് താഹിറ, പി.പി നസീമ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് ഓഫീസില്‍ നടന്ന പി. ബി അബ്ദുല്‍റസാഖ് അനുസ്മരണവും പ്രാര്‍ഥനാ സദസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കുമായി തന്റെ സമ്പാദ്യം അദ്ദേഹം വിനിയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹിമാന്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ സി.എം ഖാദര്‍ ഹാജി, മൂസ ഹാജി തെരുവത്ത്, ടി. റംസാന്‍, പി.എം ഫാറൂഖ്, ബഷീര്‍ വെള്ളിക്കോത്ത്, കുഞ്ഞാമദ് പുഞ്ചാവി, ആബിദ് ആറങ്ങാടി, അഡ്വ. എന്‍.എ ഖാലിദ്, എം. ഇബ്രാഹിം, കെ.കെ ജാഫര്‍, മുബാറക് ഹസൈനാര്‍ ഹാജി, സി. മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദറുദ്ദീന്‍, അഷ്‌റഫ് ബാവനഗര്‍, യൂനുസ് വടകരമുക്ക്, ഹനീഫ, ബി.സി.എം.കെ. കള്ളാര്‍, കെ.ബി കുട്ടി ഹാജി, യു.വി മുഹമ്മദ് കുഞ്ഞി, കാസിം ബളാല്‍, ടി. അന്തുമാന്‍, ഇബ്രാഹിം പാലാട്ട്, സി. അബ്ദുല്ല ഹാജി, ടി. അബൂബക്കര്‍ ഹാജി, കെ. കെ. ഇസ്മായില്‍, ഖദീജ ഹമീദ് എന്നിവര്‍ സംസാരിച്ചു.
വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തന രംഗത്തും നിഷ്‌കളങ്കതയും നിസ്വാര്‍ഥതയും കാണിച്ച രാഷ്ട്രീയ മാതൃകയാണ് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അനുസ്മരിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ ദേഹവിയോഗത്തില്‍ എന്‍മകജെ പഞ്ചായത്ത് യു.ഡി. എഫ് കമ്മിറ്റി പെര്‍ള ടൗണില്‍ സംഘടിപ്പിച്ച സര്‍വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അഷ്‌റഫ്.
യു.ഡി.എഫ് ചെയര്‍മാന്‍ ബി.എസ് ഗംഭീര്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര്‍,പഞ്ചായത്ത് പ്രസിഡന്റ് വൈ. ശാരദ, വൈസ് പ്രസിഡന്റ് സിദ്ദിഖ് ഹാജി ഖണ്ഡിക, വിവിധ കക്ഷി നേതാക്കളായ ശങ്കര്‍ റായ് മാസ്റ്റര്‍, നരസിംഹ പൂജാരി, ടി പ്രസാദ, സുബ്ബണ്ണ അല്‍വാ , വ്യാപാരി നേതാവ് ബി. അബ്ദുല്‍ റഹിമാന്‍ പെര്‍ള, മിത്തുര്‍ പുരുഷോത്തമ ഭട്ട്, രവീന്ദ്രനാഥ് നായാക് ഷേണി, രാമകൃഷ്ണ കുതുവ, വിനോദ് അമെക്കാള, അഡ്വ. ചന്ദ്രമോഹന്‍ കട്ടുകുക്കെ,സിദ്ദിഖ് വോളമോഗര്‍, എ.കെ ഷെരീഫ്, ഷാഹുല്‍ ഹമീദ് അജിലാടുക, സജിത്ത റായ്, പഞ്ചായത്ത് മെമ്പര്‍മാരായ ഹനീഫ് നടുബായില്‍, എ.എ ആയിഷ, ചന്ദ്രവത്തി, ജയശ്രീ കുലാല്‍, എം. പുഷ്പ, അഷ്‌റഫ് മര്‍ത്യ, അബൂബക്കര്‍ പെരുദന, ഹമീദലി കന്തല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."