HOME
DETAILS

കുമ്പള മഖാം ഉറൂസ് 26ന് തുടങ്ങും

  
backup
October 24 2018 | 07:10 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b5%8d-26%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99

കുമ്പള: ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസ് 26 മുതല്‍ നവംബര്‍ നാലുവരെ കുമ്പള ബദര്‍ ജുമാ മസ്ജിദില്‍ നടക്കും. 26നു വൈകുന്നേരം ഏഴിനു സമസ്ത സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ് അലിതങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. ഉമര്‍ ഹുദവി പൂളപ്പാടം, ഹാമിദ് യാസീന്‍ ജൗഹരി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ സയ്യിദുമാര്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കും. നവംബര്‍ മൂന്നിനു രാത്രി ഏഴിന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നവംബര്‍ നാലിന് ഉച്ചയോടെ അരലക്ഷം പേര്‍ക്കുള്ള അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് കെ.എ ഹമീദ്ഹാജി, ചെയര്‍മാന്‍ കെ.എം സാലി, ജനറല്‍ കണ്‍വീനര്‍എന്‍അബ്ദുല്ലതാജ്,ട്രഷറര്‍കെ.എംഅബ്ബാസ്,കണ്‍വീനര്‍അഷ്രഫ്അച്ചു,വി.കെഅബ്ദുല്‍അസീസ്ഹാജി,ബി. അബ്ബാസ്, മുഹമ്മദ്, സി.എച്ച് അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."