HOME
DETAILS
MAL
പാലത്തിന് സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന്
backup
August 02 2016 | 21:08 PM
കുമരകം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ ചെങ്ങളം കടത്ത്കടവ് ഏനാദി റോഡിലെ കാവി.കടവ് പാലത്തിന്റെ സംരക്ഷഭിത്തി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിന് ബി.ജെ.പി തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മറ്റി സായാഹ്ന ധര്‍ണ നടത്തും.
വൈകിട്ട് നാലിന് ജില്ല ജനറല്‍ സെക്രട്ടറി കെ.പി സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്യും. കെ.ജി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ടി.എന്‍ വിനോദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ധര്‍ണ നടത്തുവാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി സി.എന്‍ സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നു തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മറ്റി കണ്‍വീണറായി ആര്.വി സന്തോഷിനെ നോമിനേറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."