സഊദിയില്‍ തൊഴില്‍ സ്ഥലങ്ങളില്‍ പുകവലി നിരോധനം നിലവില്‍ വന്നു
റിയാദ്: സഊദിയില്‍ ജോലി സ്ഥലങ്ങളില്‍ പുകവലി നിരോധനം നിലവില്‍ വന്നു. കഴിഞ്ഞ ശഅബാന്‍ മാസത്തില്‍ രാജ്യത്ത് തൊഴിലിടങ്ങളില്‍ പുകവലി നിരോധിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവാണ് മുഹറം ഒന്ന് മുതല്‍ നിലവില്‍ വന്നത്. നിയമം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ മാസം തൊഴില്‍ സാമൂഹിക വികസന മന്ത്രി അന്തിമ അനുമതി നല്‍കിയിരുന്നു. നിയമ ലംഘകര്‍ക്ക് കടുത്ത പിഴയുള്‍പ്പെടെ ലഭിക്കുന്നതാണ് പുതിയ നിയമം.
ദേശീയ പുകവലി നിര്‍മ്മാര്‍ജ്ജന സമിതിയുമായി സഹകരിച്ചാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. തീരുമാനം നടപ്പിലാക്കുന്നതിന് സ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങളും ഇതിനോടകം നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, തൊഴിലിടങ്ങളിലെ സ്വത്തു സംരക്ഷണം, നല്ല തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് നിരോധം നടപ്പിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."