ഹോങ്കോങ്ങ് പ്രക്ഷോഭകര്‍ വിമാനത്താവള പാത ഉപരോധിച്ചു
സെന്‍ട്രല്‍: കലാപം പൊലിസ് അടിച്ചമര്‍ത്തല്‍ തുടരുന്നതിനിടെ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകര്‍ ഇന്നലെ അന്താരാഷ്ട്ര വിമാനത്താവള റോഡും റെയില്‍പ്പാളവും ഉപരോധിച്ചു. ഇതോടെ വിമാനത്താവളത്തിലേക്കുള്ള ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. ആയിരങ്ങള്‍ വരുന്ന പ്രക്ഷോഭകര്‍ വിമാനത്താവള ടെര്‍മിനലിനകത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് തടഞ്ഞു. സമരം വിമാനങ്ങളുടെ യാത്രയെ സാരമായി ബാധിച്ചില്ലെങ്കിലും പലതും വൈകി. യാത്രക്കാര്‍ക്ക് സമയത്ത് വിമാനത്താവളത്തിലെത്താനായില്ല.
ശനിയാഴ്ച നിരോധനം മറികടന്നു നടന്ന റാലിക്കിടെ പൊലിസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ആകാശത്തേക്കു വെടിവച്ചും ജലപീരങ്കിയുമുപയോഗിച്ച് പതിനായിരക്കണക്കായ സമരക്കാരെ തുരത്തുകയായിരുന്നു. ബാറ്റണ്‍ ഉപയോഗിച്ച് യാത്രക്കാരെ പോലും തല്ലിച്ചതക്കുന്നതു പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."