HOME
DETAILS
MAL
ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് പ്രോസിക്യൂഷന്
backup
September 02 2019 | 20:09 PM
കൊച്ചി: നടന് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്കി മുഖ്യവനപാലകന് എടുത്ത തീരുമാനത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിയതിനെതിരേ ഏലൂര്‍ സ്വദേശി എ.എ പൗലോസ് നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
പൗലോസിന്റെ ഹരജിയില്‍ കൈവശാനുമതി നല്‍കിയതില്‍ നടപടി ക്രമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഹൈക്കോടതി റിപ്പോര്‍ട്ട് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ അനുമതിക്കായി മൂന്നാഴ്ച സാവകാശം വേണമെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."