HOME
DETAILS

തെരുവുകളില്‍ നിന്ന് മൃതദേഹങ്ങള്‍ കിട്ടിയില്ല എന്നതിനര്‍ത്ഥം കശ്മീര്‍ ശാന്തമാണ് എന്നല്ല, ഇവിടെ മുഖ്യധാരാ രാഷ്ട്രീയം നിലനില്‍പ്പ് ഭീഷണിയില്‍; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശ്രീനഗര്‍ മേയര്‍

  
backup
September 03 2019 | 04:09 AM

srinagar-mayor-slams-kashmir-move-03-09-2019

 

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷമുള്ള സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശ്രീനഗര്‍ മേയര്‍ ജുനൈദ് അസിം മാട്ടു. കശ്മീരിന്റെ തെരുവുകളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താത്തത് ചൂണ്ടിക്കാട്ടി ഇവിടെ സാധാരണനില കൈവന്നു എന്ന് പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. രാഷ്ട്രീയനേതാക്കളെ തടങ്കലിലാക്കി കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ നടപ്പാക്കിയ ഒരു നടപടിയിലുള്ള ഞെട്ടല്‍ മാറിയിട്ടില്ലാത്തതിനാല്‍ ഇവിടെ എല്ലാം സാധാരണനില കൈവന്നുവെന്ന് പറയാനാവില്ലെന്നും ജുനൈദ് പറഞ്ഞു. ജമ്മുകശ്മിര്‍ പീപ്പിള്‍സ് പാര്‍ട്ടി വക്താവ് കൂടിയാണ് ജുനൈദ് അസിം മാട്ടു. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന സഖ്യകക്ഷിയാണ് സജ്ജാദ് ലോണിന്റെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനൊപ്പം ശ്രീനഗര്‍ മേയര്‍ക്ക് സഹമന്ത്രി പദവി നല്‍കിയിരുന്നു.

ഓഗസ്റ്റ് അഞ്ചിന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമുള്ള ഇവിടെയുള്ള അവസ്ഥ നോക്കൂ. ഭൂരിഭാഗം കശ്മീരികളും അങ്ങേയറ്റം ദുഖത്തിലും അസംതൃപ്തിയിലുമാണ്. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച ഒരു അവകാശമാണ് പൊടുന്നനെ ഏകപക്ഷീയമായി എടുത്തുകളഞ്ഞത്. സംസ്ഥാനത്ത് മുഖ്യധാരാ രാഷ്ട്രീയം നിലനില്‍പ്പ് ഭീഷണിനേരിടുകയാണ്. അവരുടെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഏതാനും കാലങ്ങളായി സായുധസംഘടനകളും തീവ്രവാദപ്രസ്ഥാനങ്ങളും മുഖ്യധാരയില്‍ ഇഴുകിചേരുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് രാഷ്ട്രീയനേതാക്കള്‍ക്കെതിരെ അക്രമവും സംഘര്‍ഷവും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി കാരണം ഇവിടെയുള്ള നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്താനോ സംസാരിക്കാനോ പോലും കഴിയുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തങ്ങളുടെ പാര്‍ട്ടിയും ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'No Bodies Doesn't Mean All Normal', ‘Political mainstream faces existential question in J&K.
Srinagar Mayor Slams Kashmir Move #370 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago