HOME
DETAILS

കണ്ടശാംകടവ് ജലോത്സവ പവലിയനു സമീപത്തെ പാര്‍ക്ക് അവഗണനയില്‍

  
backup
October 25 2018 | 07:10 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b6%e0%b4%be%e0%b4%82%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%9c%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5-%e0%b4%aa%e0%b4%b5%e0%b4%b2%e0%b4%bf

അന്തിക്കാട്: കണ്ടശാംകടവ് ജലോത്സവ പവലിയനു സമീപത്തെ കുട്ടികളുടെ പാര്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം കാടുകയറി നശിക്കുന്നു.
മൂന്നു വര്‍ഷം മുന്‍പ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്കും പവലിയനും നിര്‍മിച്ചത്. 2300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനില്‍ 500 പേര്‍ക്ക് ജലോത്സവം കാണുന്നതിനുള്ള സൗകര്യമുണ്ട്. എന്നാല്‍ പവലിയനു സമീപത്തെ കുട്ടികളുടെ പാര്‍ക്ക് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുകയാണ്. പരിസരമാകെ കാടുകയറിയതോടെ പാര്‍ക്ക് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി.
ഇവിടേക്കു കുട്ടികള്‍ എത്താത്തതിനാല്‍ പാര്‍ക്കിനകത്തെ ഊഞ്ഞാലും മറ്റു കളിയുപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. കനോലി പുഴയോട് ചേര്‍ന്നു നിര്‍മിച്ചിട്ടുള്ള പാര്‍ക്കിന്റെ സംരക്ഷണഭിത്തി അപകടാവസ്ഥയിലാണ്. പാര്‍ക്കിലേക്കുള്ള നടപ്പാതയിലെ കോണ്‍ക്രീറ്റുകള്‍ ഇളകി ഭീമന്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെയെത്തുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ കുഴിയില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. ടൂറിസം വകുപ്പാണ് പവലിയനും പാര്‍ക്കും നിര്‍മിച്ചിട്ടുള്ളതെങ്കിലും സ്ഥലം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലാണ്. ഇവിടെ വികസനം സാധ്യമാകണമെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പവലിയനിലും പരിസര പ്രദേശങ്ങളിലും രാത്രിയില്‍ മദ്യപാനവും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതു തടയാന്‍ പ്രദേശത്ത് രാത്രികാല പൊലിസ് പട്രോളിങും സ്ഥിരമായി ഒരു കാവല്‍ക്കാരനെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പവലിയനും കുട്ടികളുടെ പാര്‍ക്കും സംരക്ഷിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago