എസ്.എന്‍.ഡി.പി ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട്
പറവൂര്‍: വാവക്കാട് എസ് എന്‍ ഡി പി ഭരണം സി പി എമ്മില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്,ബി ജെ പി കുട്ടുകെട്ട്. ഇതിനിടെ ബിജെപി കുട്ടുകെട്ടില്ലാതെ സി പി എമ്മിനെ തറ പറ്റിക്കാന്‍ കോണ്‍ഗ്രസിലെ മറ്റൊരു കൂട്ടര്.
ഇന്ന് നടക്കാന്‍ പോകുന്ന വാവക്കാട് 846 നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ ഭരണസമിതി തെരഞ്ഞെടുപ്പിലാണ് വിചിത്രമായ നീക്കം നടക്കുന്നത്. സി പി എമ്മിനെതിരെ കോണ്ബി ജെ പി ധാരണയില്‍ പാനലുണ്ടാക്കിയാണ് ഭരണം പിടിക്കാനുള്ള ശ്രമം. ഇടത് പക്ഷ ഭൂരിപക്ഷ പ്രദേശമായ ഇവിടെ വര്‍ഷങ്ങളായി ശാഖ ഭരിക്കുന്നത് സി പി എം പാനലാണ്. ഈ തെരഞ്ഞെടുപ്പില്‍ സി പി എം എട്ട് പേരെയാണ് മത്സരിപ്പിക്കുന്നത്. പതിനൊന്നംഗങ്ങള്‍ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എന്‍ ആര് രബീഷ്, കെ ടി ബൈജു, ബി ജെ പി പ്രവര്‍ത്തകരായ കെ ആര് പ്രസാദ്, എ ടി സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്ബി ജെ പി സഖ്യം മത്സരിക്കുന്നത്. യുണിയന്‍ കൗണ്‍സിലിലേക്ക് സി പി എം, ബി ജെ പി സ്ഥാനാര്‍ഥികളെ കുടാതെ
സി.പി.ഐ പ്രവര്‍ത്തകനായ രാജീവ് മണ്ണാളിയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് സി പി എം പാനലില്‍ എം ആര് ആനന്ദന് മത്സരിക്കുമ്പോള്‍ എതിര് ചേരിയില്‍ നിന്നും ഈ സ്ഥാനത്തേക്ക് ആരുമില്ലെന്നതും വിചിത്രം. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എം ടി കഷ്ണ കുമാറും കെ പി സതീശനും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രരായി മല്‍സര രംഗത്തുണ്ട്. ബി ജെ പി കുട്ടുകെട്ടില്ലാതെ സി പി എം പാനലിനെ എതിരിടണമെന്ന വാശിയാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."