ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മുവാറ്റുപുഴയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി
മുവാറ്റുപുഴ: ബി.ജെ.പിയുടെ നേതൃത്വത്തില്‍ പണ്ടപ്പിള്ളിയില്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിക്കുകയും കൊടിതോരണങ്ങള്‍ നശിപ്പികുകയും ചെയ്തതിനു ശേഷം ആസൂത്രിതമായി ഹര്‍ത്താലിനു ആഹ്വാനം ചെയ്യുകയും നാട്ടില്‍ മനപ്പൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ബി.ജെ.പി സംഘ്പരിവാര്‍ ഗുണ്ടാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരത്തില്‍ പ്രധിഷേധം സംഘടിപ്പിച്ചു.
മൂവാറ്റുപുഴയെ കലാപഭൂമിയാക്കി മാറ്റുവാന്‍ ആര്.എസ്.എസിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. എസ്തോസ് ഭവനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി കച്ചേരിത്താഴത്ത് മാര്‍ച്ച് സമാപിച്ചു.
തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗം ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ജോയിന്റ് സെക്രട്ടറി കെ എന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സി സി ഉണ്ണികൃഷണന്, വൈസ് പ്രസിഡന്റ് ഫെബിന് പി മൂസ എന്നിവര്‍ സംസാരിച്ചു.
ബ്ലോക്ക് ട്രഷറാര്‍ ബിനോയി ഭാസ്ക്കരന്‍, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗങ്ങളായ അനീഷ് ചന്ദ്രന്, അനീഷ് മാത്യു, റിയാസ് ഖാന് എന്നിവര്‍ പ്രതിഷേധ റാലിയക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."