HOME
DETAILS
MAL
രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം ശ്രീധരന്‍ പിള്ള
backup
October 25 2018 | 08:10 AM
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആളുകളെ നിയോഗിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ കോടതി അലക്ഷ്യ കേസിനെ ഭയക്കുന്നില്ല. അയ്യപ്പ വിശ്വാസികള്‍ക്കായി എന്ത് ശിക്ഷയും ഏറ്റു വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ പൊലിസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ചതിയാണ്. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."