മുറ്റത്തൊരു കശുമാവിന്‍ തൈ പദ്ധതി ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കുക, അന്യംനിന്നുപോകുന്ന കശുമാവ് സംരക്ഷിക്കുക, കേരളത്തെ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സിയുടെയും അലനല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ഭീമനാട് ഗവ. യു.പി സ്‌കൂളില്‍ ''മുറ്റത്തൊരു കശുമാവിന്‍ തൈ' പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സി ഡയറക്ടറും അലനല്ലൂര്‍ സര്‍വിസ് സഹകരണബാങ്ക് പ്രസിഡന്റുമായ എ. അബൂബക്കര്‍ സ്‌കൂള്‍ ലീഡര്‍ ആയിഷ നുജൂമിന് കശുമാവിന്‍ തൈ നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കോട്ടോപ്പാടം പഞ്ചായത്ത് അംഗം പി.പി വിലാസിനി അധ്യക്ഷയായി. ഹെഡ്മാസ്റ്റര്‍ കെ. വിജയകൃഷ്ണന്‍ പി.ടി.എ പ്രസിഡന്റ് എ. റഫീഖ് , അലനല്ലൂര്‍ സര്‍വിസ് സഹകരണബാങ്ക് സെക്രട്ടറി ശ്രീനിവാസന്‍, ഡയറക്ടര്‍ സുരേഷ് ബാബു, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം നാസര്‍, മുന്‍ പി.ടി.എ പ്രസിഡന്റ് കെ. സന്തോഷ് ബാബു, കെ.കെ ഉമ്മുസല്‍മ , പി. ശ്രീലത സംസാരിച്ചു. ചടങ്ങില്‍ പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകരായ കൊങ്ങത്ത് യൂസഫ്, അച്ചിപ്ര മുസ്തഫ എന്നിവരെ ആദരിച്ചു. വിദ്യാലയത്തിലെ 1300 വിദ്യാര്‍ഥികള്‍ക്കും അന്‍പതോളം വരുന്ന ജീവനക്കാര്‍ക്കും തൈകള്‍ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് രാജുമോന്‍, ബി.സി അയ്യപ്പന്‍, രാജേന്ദ്രന്‍, സി.കെ ഹംസ, എം. സബിത, അക്ബറലി, സാബിത്, പി. ജംഷീന, സാബിറ, പ്രജീഷ, പാത്തുമ്മ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."