'ഷാര്‍പ്പ് 1440': എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടിവ് ക്യാംപ് 27ന്
പാലക്കാട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ പദ്ധതികള്‍ ചര്‍ച ചെയ്യുന്നതിനായി 'ഷാര്‍പ്പ് 1440' എന്ന പേരില്‍ എസ്.വൈ.എസ് ജില്ല എക്‌സിക്യൂട്ടിവ് ക്യാംപ് ഈ മാസം 27 ശനിയാഴ്ച രാവിലെ 10.30 മുതല്‍ രണ്ട് മണിവരെ പത്തിരിപ്പാല ചന്ത ദാറുസ്സലാം മദ്‌റസയില്‍ നടക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി ഉദ്ഘാടനം ചെയ്യും. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് അലവി ഫൈസി അധ്യക്ഷനാകും. ഇ.എം സലാഹുദ്ധീന്‍ ഫൈസി വിശയാവതരണം നടത്തും. എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം കര്‍മ പദ്ധതി അവതരിപ്പിക്കും. തുടര്‍ന്ന ചര്‍ചകള്‍ നടക്കും.
സംസ്ഥാന കമ്മിറ്റിയുടെ അദാലത്തില്‍ പങ്കെടുത്ത ജില്ലയിലെ ശാഖകള്‍ക്കുള്ള പുതിയ അംഗീകരണ സര്‍ട്ടിഫിക്കറ്റ് വിതരണവും ആതുര സേവന പദ്ധതിയുടെ ഭഗമായുള്ള മരുന്ന വിതരണത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള പുതിയകാര്‍ഡ് വിതരണവും നടക്കും.
മരുന്ന് വിതരണത്തിന്റെ അപേക്ഷാ ഫോറങ്ങളും സുപ്രഭാതം പാലക്കാട് എഡിഷന്റെ ഭാഗമായി എസ്.വൈ.എസ് ആചരിച്ച ദ്വൈവാര പ്രചരണ ക്യാംപയിനിന്റെ ഭാഗമായി ശാഖാ തലങ്ങളില്‍ മാസവരിക്കാരുടെയും വാര്‍ഷിക വരിക്കാരുടെയും ലിസ്റ്റും ഓഫിസില്‍ അടച്ച സംഖ്യയുടെ രസീറ്റും ക്യാംപിലേക്ക് കൊണ്ടുവരണമെന്നും പഞ്ചായത്ത് മണ്ഡലം ഭാരവാഹികളോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."